കൊല്‍ക്കത്ത : കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്യാനെത്തുന്നതിന് മുമ്പ് മരുമകന്റെ വീട്ടില്‍ അടിയന്തിര സന്ദര്‍ശനം നടത്തി മമത ബാനര്‍ജി. കേസില്‍ ആരോപണം നേരിടുന്ന അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യുന്നതിനെതിരെ മമത നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു.
ഇന്ന് ഉച്ചയ്ക്കാണ് സിബിഐ പ്രത്യേക സംഘം അഭിഷേകിനേയും ഭാര്യ രൂജിറ ബാനര്‍ജിയേയും ചോദ്യം ചെയ്യാനായി എത്തുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി മമത എല്ലാ തെരക്കുകളും മാറ്റിവെച്ച് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിരയെ സിബിഐ ചോദ്യം ചെയ്തതാണ് മമതയെ ചൊടിപ്പിച്ചത്.
അതേസമയം സിബിഐ തങ്ങളെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് അറിയില്ല. എന്തുതന്നെ ആയാലും ചോദ്യംചെയ്യലിന് തയ്യാറാണെന്നും രുജിറ ബാനര്‍ജി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. മമത തിരികെ പോയി നിമിഷങ്ങള്‍ക്കുള്ളില്‍ സിബിഐ സംഘം അഭിഷേകിന്റെ വീട്ടിലെത്തി.
ലോക്സഭാ എംപി കൂടിയായ അഭിഷേകിനും ഭാര്യയ്ക്കും മറ്റ് ചിലര്‍ക്കും കല്‍ക്കരി പണമിടപാടിലും നികുതി വെട്ടിപ്പിലും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. ഉച്ചയ്ക്ക് 12.30ന് അഭിഷേകിന്റെ കൊല്‍ക്കത്തയിലെ വസതിയിലെത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ 1.30ന് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: