ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയോടനുബന്ധിച്ച് നടന്ന അക്രമത്തില്‍ പങ്കെടുത്ത മൊഹീന്ദര്‍ സിംഗിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മുവിലെ ഛത്ര സ്വദേശിയായ ഇദ്ദേഹത്തെ ജമ്മു കശ്മീരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
മൊഹീന്ദര്സിംഗിനെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പൊലീസ് കശ്മീരിലെത്തുകയായിരുന്നു. കശ്മീരിലെ ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് മൊഹീന്ദര്‍ സിംഗിനെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ പിന്നീട് ദല്‍ഹി പൊലീസ് ന്യൂദല്‍ഹിയിലേക്ക് കൊണ്ടുപോയി.
യുണൈറ്റഡ് കിസാന്‍ ഫ്രണ്ട് എന്ന സംഘടനയുടെ ചെയര്‍മാനാണ് മൊഹീന്ദര്‍ സിംഗ്. ജനവരി 26ലെ റാലിയില്‍ പങ്കെടുത്തെങ്കിലും ചെങ്കോട്ടയിലെ അക്രമത്തില്‍ പങ്കെടുത്തില്ലെന്നാണ് മോഹീന്ദര്‍ സിംഗിന്റെ വാദം. പക്ഷെ വാളും വടിയുമേന്തി പൊലീസ് ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിക്കുന്ന ജസ്പ്രീത് സിംഗിന്റെ ചിത്രം അന്നേ ശ്രദ്ധേയമായിരുന്നു.
നേരത്തെ ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ജസ്പ്രീത് സിംഗിനെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തില്‍ ചെങ്കോട്ടയുടെ മകുടത്തില്‍ കയറി വാള്‍വീശി സമരത്തില്‍ പങ്കെടുത്തവരെ അക്രമത്തിന് പ്രേരിപ്പിച്ച വ്യക്തിയാണ് ജസ്പ്രീത് സിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: