കൊച്ചി: ലൈഫ് മിഷന് ഇടപാട് കേസുമായി ബന്ധപ്പെട്ട് യുണിടാക് എംഡി സന്തോഷ് ഈപ്പനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതിയാക്കി. ലൈഫ് മിഷന് പദ്ധതിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് സന്തോഷ് ഈപ്പനെതിരായ കേസ്. ഇയാള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തു.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷന് വിദേശത്തേക്ക് ഡോളറാക്കി കടത്തിയതും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. വിപുലമായ രീതിയിലുള്ള അന്വേഷണത്തിനാണ് ഇഡി പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സന്തോഷ് ഈപ്പനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. നിലവില്‍ സന്തോഷ് ഈപ്പന് മാത്രമാണ് പ്രതി.
1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തി എന്നതാണ് പ്രധാനപ്പെട്ട ആരോപണം. അതില്‍ അഞ്ച് പേരെ പ്രതിയാക്കി കസ്റ്റസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: