തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിനും വീണ്ടും വിലക്ക്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എഴുന്നള്ളിക്കുന്നതിന് തൃശൂര്‍ ജില്ലാ നാട്ടാന നിരീക്ഷണസമിതി നല്‍കിയ അനുമതി റദ്ദാക്കണമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആണ് നിര്‍ദ്ദേശം നല്കിയത്.
2019ല്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആന ഇടഞ്ഞ് മൂന്നാളുടെ മരണത്തിനിടയാക്കിയ ശേഷം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ 11നാണ് വിലക്ക് നീക്കി തൃശൂര്‍, പാലക്കാട് ജില്ലകളില്‍ എഴുന്നെള്ളിപ്പിന് കര്‍ശന ഉപാധികളോടെ അനുമതി നല്‍കിയത്. ഈ അനുമതിയാണ് വനംവകുപ്പ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: