ന്യൂദല്‍ഹി: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യം ചന്ദ്രായന്‍-മൂന്ന് 2022ല്‍. കൊവിഡ് മൂലമാണ് വിക്ഷേപണം വൈകുന്നതെന്ന് ഇസ്രോ ചെയര്മാന് കെ. ശിവന് അറിയിച്ചു. 2020ല്‍ ചന്ദ്രയാന്‍-മൂന്നിന്റെ വിക്ഷേപണമുണ്ടായിരിക്കുമെന്നായിരുന്നു നേരത്തെ അറയിച്ചിരുന്നത്. കൊവിഡ് എല്ലാത്തിനെയും ബാധിച്ചു. ഇതിന്റെ വിക്ഷേപണത്തിനുള്ള ഒരുക്കത്തിലാണിപ്പോള്‍.
ചന്ദ്രായന്‍-രണ്ടിനോട് സാമ്യമുള്ളതാണ് ഇതും. എന്നാല്‍ ഇതില്‍ ഓര്‍ബിറ്റര്‍ ഇല്ല. ചന്ദ്രയാന്‍-രണ്ടിലുണ്ടായിരുന്ന ഓര്‍ബിറ്റര്‍ തന്നെയാകും മൂന്നിലും ഉപയോഗിക്കുക, അദ്ദേഹം വ്യക്തമാക്കി. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന, രാജ്യത്തെ ആദ്യ പദ്ധതി ഗഗന്‍യാനും 2022ല്‍ സാധമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: