ദുബായ്: ലുലു ഗ്രൂപ്പിന്റെ 200ആമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ വാക്കുകളിലും മുദ്രയുമായി വിവിധ കളറുകളില്‍ ലുലു തെളിഞ്ഞപ്പോള്‍ അത് ലുലു ഗ്രൂപ്പിന് അഭിമാന നിമിഷമായി. ബുര്‍ജ് ഖലീഫയുടെ ചരിത്രത്തിലാദ്യമായാണ് ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള മലയാള വാക്കുകള്‍ തെളിയുന്നത്. ലുലു ആഘോഷത്തിന്റെ ഭാഗമായി വെളിച്ചത്തിന്റെ പ്രഭാപൂരത്തിലാണ് ബുര്‍ജ് ഖലീഫ് നിലകൊണ്ടത്. ലോകമാകെ ലക്ഷക്കണക്കിന് പേര് ലുലുവിന്റെ ഈ ആഘോഷത്തിനു സാക്ഷിയാകുകയും അഭിനന്ദന സന്ദേശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
90 കളില്‍ യുഎഇയില്‍ ആദ്യത്തെ സ്റ്റോര്‍ ആരംഭിച്ച ലുലു ഇപ്പോള്‍ തുറന്നത് 200 മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ്. . ജിസിസി, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയുള്‍പ്പെടെ 10 രാജ്യങ്ങളിലായി റീട്ടെയില്‍ രംഗത്ത് ലുലു വേര് പടര്‍ത്തിയിരിക്കുന്നു. ലോകമെങ്ങും വേരുപടര്‍ത്തി വ്യാപിച്ചുകിടക്കുന്ന യുഎഇ ആസ്ഥാനമായുള്ള ലുലു ആഗോളതലത്തില്‍ മുന്നേറുന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണിത്. റീട്ടെയില്‍ ബിസിനസിനുപുറമെ യുഎസ്, യുകെ, സ്പെയിന്, ആഫ്രിക്ക, ഇന്ത്യ, ഫാര്‍ ഈസ്റ്റ്, ചൈന എന്നിവിടങ്ങളിലായി ഭക്ഷ്യ ഉല്പാദന രംഗത്ത് 57,000 ത്തിലധികം സ്റ്റാഫുകള്‍ ലുലുവിന്റെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്.
നിലവിലെ വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളില്‍ പോലും ചെയര്മാന് യൂസഫലി എംഎയുടെ നേതൃത്വത്തില്‍ വിപുലീകരണത്തിന്റെ കാര്യത്തില്‍ വളരെ ഭാവനാത്മകമായ രീതിയിലാണ് ലുലു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 15 ലധികം ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു ആരംഭിച്ചത്. ” ‘റീട്ടെയില്‍ രംഗത്ത് ലോകമെമ്പാടും വേര് പടര്‍ത്താനും അഭിവൃദ്ധി പ്രാപിക്കാനും വ്യാപിക്കാനും ഞങ്ങളെ അനുവദിച്ചതിന് ഈ മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളോടും ഈ നാഴികക്കല്ലിലെത്താന്‍ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ ഓരോ പങ്കാളികള്‍ക്കും ആത്മാര്‍ത്ഥമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തുന്നുവെന്നു ചെയര്മാന് യൂസഫലി എംഎ പറഞ്ഞു.
”ബുര്‍ജ് ഖലീഫയില്‍ ലുലു ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും അഭിമാന നിമിഷമാണ്. ഞങ്ങളുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്കും വികസനത്തിന്റെ പാതയില്‍ പുതിയ ഉയരങ്ങള്‍ തേടാനും ലോകോത്തര ഷോപ്പിംഗ് അനുഭവവമായി മാറി പുതിയ വിപണികളിലേക്കും ധാരാളം ആളുകളിലേക്ക് എത്താനും ഞങ്ങളെ പ്രാപ്തമാക്കുന്നു ‘ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: