ആലപ്പുഴ : കയര്‍ ഭൂവസ്ത്ര സാങ്കേതികവിദ്യയിലൂടെ കേരളത്തെ ഒരു ടെക്‌നിക്കല്‍ ഹബ്ബായി രൂപപ്പെടുത്തിയെടുക്കുന്നതില്‍ തൊഴിലുറപ്പ് പദ്ധതി സഹായകരമായെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കയര്‍ കേരളയില്‍ ‘തൊഴിലുറപ്പ് പദ്ധതി : മണ്ണുജല സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം ‘സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വലിയ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതിയായി കയര്‍ ഭൂവസ്ത്ര പദ്ധതി മാറിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കയര്‍ വികസന വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലൂടെ മണ്ണ് ജല സംരക്ഷണവും കൃഷി, റോഡ് നിര്‍മ്മാണം എന്നീ മേഖലകളും കയര്‍ ഭൂവസ്ത്ര പദ്ധതി വിജയകരമായി നടപ്പാക്കി വരിന്നുണ്ട്.
കയര്‍ ഭൂവസ്ത്ര പദ്ധതിക്ക് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി 121 കോടി രൂപയുടെ ധാരണാ പത്രം ഒപ്പുവെച്ചതായി അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക് പറഞ്ഞു. കയര്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി ഒപ്പുവെച്ച ധാരണാ പത്രത്തില്‍ ഏറ്റവും കൂടുതല്‍ തുകക്ക് കയര്‍ ഭൂവസ്ത്രത്തിന് ധാരണയായത് ആലപ്പുഴ ജില്ലയാണ്. 26 കോടി രൂപയുടെ കയര്‍ഭൂവസ്ത്ര പദ്ധതിക്ക് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ധാരണയായെന്നും മന്ത്രി പറഞ്ഞു.
മണ്ണ്, ജല സംരക്ഷണത്തിന് ന്യൂതന കയറുല്‍പ്പന്നങ്ങള്‍ എന്ന വിഷയത്തില്‍ എന്‍സിആര്‍എംഐ ഡയറക്ടര്‍ അനില്‍ കെ ആര്‍ സെമിനാര്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: