Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രേതായുഗ ചരിത്രമുറങ്ങുന്ന ശാസ്താംകോട്ട

അയ്യപ്പദര്‍ശനം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 21, 2021, 10:26 pm IST
in Samskriti

ത്രേതായുഗത്തിനപ്പുറത്തേയ്‌ക്കു നീളുന്ന ഐതിഹ്യകഥകളുമായൊരു ശാസ്താ ക്ഷേത്രം. മൂന്നുഭാഗവും പ്രകൃതി രമണീയമായ ശുദ്ധജല തടാകത്താല്‍ ചുറ്റിക്കിടക്കുന്ന ശാസ്താംകോട്ട ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തിനാണ് ഈ ഐതിഹ്യ പെരുമ. കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ടയിലുള്ള ക്ഷേത്രത്തെ കേരളത്തിലെ അതിപ്രാചീനമായ അഞ്ച് ശാസ്താ ക്ഷേത്രങ്ങളിലൊന്നായാണ് പരിഗണിക്കുന്നത്. കേരളത്തിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രങ്ങളിലൊന്നാണിത്. ഭാര്യ പ്രഭാദേവി, മകന്‍ സത്യകന്‍ എന്നിവരോടൊപ്പമാണ് ശാസ്താവിനെ ഇവിടെ ആരാധിക്കുന്നത്.  

ശാസ്താവിന്റെ സേവകരായി കാണുന്ന വാനരന്‍മാര്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ശ്രീരാമന്‍ രാവണനിഗ്രഹശേഷം സീതയോടും ലക്ഷ്മണനോടും കൂടി ഇതു വഴിവന്നുവെന്നും ധര്‍മ്മശാസ്താവിനെ കണ്ടു വണങ്ങിയെന്നും ഐതിഹ്യം പറയുന്നു. ശാസ്താംകോട്ടയെന്ന സ്ഥലനാമത്തിനും ആധാരമാകുന്നത് ശാസ്താംകോട്ട ക്ഷേത്രത്തിന്റെ സാന്നിധ്യമാണ്. ശാസ്താവിന്റെ കോട്ടയാണ് ശാസ്താംകോട്ടയായി മാറിയത്.  

സവിശേഷ സ്വഭാവമുള്ളവയാണ് ക്ഷേത്രത്തിലെ വാനരന്മാര്‍. കൗതുകമാര്‍ന്നൊരു ചരിത്രവുമുണ്ട് ഈ വാനരക്കൂട്ടത്തിന്. ഇവ രണ്ടുവിഭാഗമുണ്ട് അമ്പലക്കുരങ്ങുകളും, ചന്ത കുരങ്ങുകളും. ആദ്യകാലങ്ങളില്‍ അവര്‍ ഒരുമിച്ചായിരുന്നു അമ്പലത്തിനകത്ത് പ്രസാദവും വഴിപാടുകളും കായ് കനികളും കഴിച്ച് ശുദ്ധ സസ്യാഹാരികളായ് ഇവര്‍ കഴിഞ്ഞു പോന്നിരുന്നത്.  

കാലക്രമേണ വാനരന്മാരുടെ എണ്ണം വര്‍ദ്ധിക്കുകയും ഭക്ഷണം തികയാതെ വരികയും ചെയ്തപ്പോള്‍ ഒരുവിഭാഗം കുരങ്ങന്മാര്‍ സമീപത്തെ ചന്തയില്‍ ചെന്ന് കണ്ടതെല്ലാം കഴിക്കാന്‍ തുടങ്ങി. അതില്‍ മത്സ്യമാംസാദികളും ഉണ്ടായിരുന്നു. തിരികെയെത്തിയ വാനരന്മാരെ അമ്പലത്തിലുള്ള വാനരന്മാര്‍ വിലക്കി. പിന്നെ അത് പൊരിഞ്ഞ പോരാട്ടമായി. കുറെ കഴിഞ്ഞപ്പോള്‍ ഭഗവാന്റെ ആജ്ഞപോലെ ഇരുകൂട്ടരും പരസ്പരം പിന്മാറിയതായും പറയപ്പെടുന്നു. അങ്ങനെ അമ്പലത്തില്‍ താമസിക്കുന്നവര്‍ അമ്പലകുരങ്ങുകളും,  

പുറത്ത് താമസമാക്കിയവര്‍ ചന്ത കുരങ്ങുകളുമായി. നൂറ്റാണ്ടുകള്‍ക്കിപ്പുറവും തമ്മില്‍ യാതൊരു ബന്ധവുമില്ലാതെയാണ് ഇരുകൂട്ടരും പ്രത്യേകം നേതാക്കന്മാരുടെ കീഴില്‍ കഴിയുന്നത്. എന്നാല്‍ ഏതെങ്കിലും വഴിപാടുകാരന്‍ അമ്പലത്തിന് അകത്ത് വച്ച് മാത്രം വാനരന്മാര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ ചന്തക്കുരങ്ങുകള്‍ വഴക്കിന് വരും.  

അതുകൊണ്ട് വഴിപാടുകാര്‍ രണ്ടു കൂട്ടരും ശാസ്താവിന്റെ സ്വന്തം തന്നെയെന്ന് കരുതി പ്രത്യേകമായാണ് ഭക്ഷണം നല്‍കുന്നത്. അട വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. കുംഭമാസത്തിലെ ഉത്രം ആറാട്ടായി പത്തുദിവസമാണ് ഇവിടുത്തെ പ്രധാന ഉത്സവം. സ്വയംഭൂവായ ശാസ്താവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, ശിവന്‍, നാഗരാജാവ്, യക്ഷി, യോഗീശ്വരന്‍, രക്ഷസ്, മാടന്‍ എന്നിവരാണ് ഉപദേവതകള്‍.

രഞ്ജിത് മുരളി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.