ലക്‌നൗ : ഉത്തര്‍പ്രദേശിലെ ഷഹീൻ ബാഗിലുള്ള പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ഓഫീസുകളിൽ ഉത്തർപ്രദേശ് പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് നടത്തിയ റെയ്ഡില്‍ സംഘടനയുടെ രഹസ്യഅജണ്ടകള്‍ വെളിവാക്കുന്ന നിരവധി രേഖകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്.
നേരത്തെ പൗരത്വബില്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ദിവസങ്ങളോളം ഷഹീൻ ബാഗില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കരങ്ങളുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഹത്രാസ് കലാപത്തിന് ഗൂഢാലോചന നടത്തിയതിൽ പോപ്പുലർ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്ക് പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു. ഹത്രാസിൽ കലാപം നടത്താൻ ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫ് വിദേശത്ത് നിന്നും പണം സമാഹരിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. കലാപത്തിനായി ഗൂഢാലോചന നടത്തിയതിന് മലയാളി മദ്ധ്യപ്രവർത്തകൻ സിദ്ധിഖ് കാപ്പനെയും സംഘത്തെയും അയച്ചതിന് പിന്നില്‍ റൗഫ് ഷെരീഫിന്റെ ഗൂഡാലോചനയുള്ളതായി പൊലീസ് ആരോപിക്കുന്നു. ഇതിനായി സാംപത്തിക സഹായങ്ങളും റൗഫ് ഷെരീഫ് നല്‍കിയിട്ടുണ്ട്. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.ഇവിടെ നിന്നും നിരവധി രേഖകൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. സിദ്ദിഖ് കാപ്പനും പൊലീസ് കസ്റ്റഡിയിലാണ്. ഇപ്പോള്‍ പ്രായമേറിയ അമ്മയെ കാണാന്‍ മൂന്ന് ദിവസത്തെ ജാമ്യം സുപ്രീംകോടതി സിദ്ദിഖ് കാപ്പന് അനുവദിച്ചിരുന്നു.
ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ വിദേശത്ത് നിന്നും ഈ സംഘടനകൾക്ക് ധനസഹായം ലഭിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിയ്‌ക്കാനാണ് ഓഫീസുകളിൽ റെയ്ഡ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസം യുപിയിലെ വിവിധ ഭാഗങ്ങളിലായി കലാപം നടത്താൻ സംസ്ഥാനത്തെത്തിയ രണ്ട് മലയാള് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ബംഗ്ലാദേശിലെ ഭീകരസംഘടനകളുമായി ബന്ധമുള്ളതായും പോലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: