കാസര്‍കോട്: ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് നടത്തുന്ന യാത്ര ഉദ്ഘാടനം ചെയ്യുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കേരളത്തിന് നമസക്കാരം പറഞ്ഞ് മലയാളത്തില്‍ ട്വീറ്റ്.
‘ശങ്കരാചാര്യരുടേയും ശ്രീനാരായണ ഗുരുവിന്റേയും പുണ്യഭൂമിയില്‍ വീണ്ടും എത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ന് ആരംഭിക്കുന്ന വിജയയാത്രയില്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം പങ്കുചേരുന്നു. ജയ് ശ്രീറാം.’ യോഗി ട്വിറ്ററില്‍ കുറിച്ചു
മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് യോഗി ആദിത്യനാഥ് വിജയ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ബിജെപി ദേശീയ സംസ്ഥാന നേതാക്കള്‍, എന്‍ഡിഎ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. അഴിമതി മുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജാഥ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലയില്‍ എത്തിയ സുരേന്ദ്രന് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് ആറിന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും വിജയ് യാത്ര സംഘടിപ്പിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
യാത്രയ്ക്ക് ആശംസയര്‍പ്പിച്ച് ജില്ലയിലെ 1000 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വിജയദീപം തെളിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് പുറപ്പെടുന്ന യാത്ര തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. യാത്ര മാര്‍ച്ച് ആറിന് തിരുവന്തപുരത്ത് സമാപിക്കും. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ സമാപന ചടങ്ങില്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: