ഗോവ: മതപരിവര്ത്തനത്തിനിടയിലും ഛത്രപതി ശിവജിയും അദ്ദേഹത്തിന്റെ മകന് ഛത്രപതി സംബാജിയും ഗോവയില്‍ ഹിന്ദു സംസ്കാരം സംരക്ഷിക്കുന്നതിന് സഹായിച്ചുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ശിവ ജയന്തി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി മോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ എന്നീ മുദ്രാവകാര്യങ്ങള് പോലെ മറാത്ത രാജാവും തത്തുല്യമായ തത്വങ്ങളില്‍ വിശ്വസിച്ചിരുന്നു. പ്രത്യേകിച്ചും ക്രൂരമായി അടിച്ചമര്‍ത്തുന്ന മറ്റ് ഭരണകൂടങ്ങള്‍ക്കെതിരെ പൊരുതാനുള്ള ആയൂധങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍,’ അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ മാത്രമല്ല, ഹിന്ദു ധര്‍മ്മവും സ്വധര്മ്മമെന്ന സങ്കല്പം ഗോവയില്‍ കൂടി സംരക്ഷിക്കാന്‍ ഛത്രപതി ശിവജി മഹാരാജവ് പരിശ്രമിച്ചു. ശിവജി മഹാരാജാവും മകന് സാംബാജി മഹാരാജുമാണ് ഹിന്ദു മതം സംരക്ഷിക്കാന്‍ ഏറ്റവും വലിയ സംഭാവന നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
17ാം നൂറ്റാണ്ടില്‍ ജനിച്ച ഛത്രപതി ശിവജിയുടെ ഭരണം പോര്‍ച്ചുഗീസുകാരുടെ കൊളോണിയല്‍ ഭരണവുമായി ഏറ്റുമുട്ടി. ആദ്യഘട്ടത്തില്‍ തദ്ദേശീയരുടെ വന്‍തോതിലുള്ള മതപരിവര്‍ത്തനത്തിനാണ് ഗോവ സാക്ഷ്യം വഹിച്ചത്.
കോവിഡ് 19ന്റെ പ്രതികൂല കാലാവസ്ഥയിലാണ് മോദി ആത്മനിര്‍ഭര്‍ ഭാരത് എന്ന മുദ്രാവാക്യം മുഴക്കുന്നത്. അദ്ദേഹത്തിന്റെ മെയ്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ എന്നീ പദ്ധതികളും ശിവജി മഹാരാജാവിന്റെ കാലഘട്ടത്തിലെ പദ്ധതികളെയാണ് അനുസ്മരിപ്പിക്കുന്നതെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ വിദേശ ഭരണത്തിനും അനീതികള്‍ക്കും എതിരെ പോരാടാന്‍ ശിവജി മഹാരാജാവ് ഉപയോഗിച്ച ആയുധങ്ങളെല്ലാം തദ്ദേശീയമായി വികസിപ്പിച്ചവയാണ്. മെയ്ക് ഇന്‍ ഇന്ത്യ മുദ്രാവാക്യം ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും അതിന് അടിത്തറയിട്ടത് ശിവജി മഹാരാജാവാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: