മലപ്പുറം: മലപ്പുറം ജില്ലയിലെ വെട്ടം പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്കി വെല്‍ഫെയര്‍ പാര്‍ട്ടി.
വെട്ടം പഞ്ചായത്തിന്റെ ക്ഷേമകാര്യസ്റ്റാന്റിംഗ് സമിതി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലായിരുന്നു ഈ സിപിഎം-വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവം. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെ.ടി. റുബീന തെരഞ്ഞെടുക്കപ്പെട്ടു.
ക്ഷേമകാര്യസ്റ്റാന്റിംഗ് സമിതിയില്‍ അഞ്ച് അംഗങ്ങളുള്ളത്. എല്‍ഡിഎഫിന് രണ്ട്, യുഡിഎഫിന് രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു അംഗങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടി അംഗത്തിന്റെ വോട്ടോടെ റൂബീനയ്ക്ക് മൂന്ന് വോട്ടുകള്‍ കിട്ടി.
20 അംഗ വെട്ടം പഞ്ചായത്തില്‍ എല്‍ഡിഎഫ് 9, യുഡിഎഫ് 10, വെല്‍ഫെയര്‍ പാര്‍ട്ടി 1 എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: