ബെംഗളൂരു: മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കരുത്ത് പകര്‍ന്ന് ആമസോണും സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ചൈനയില്‍ നിന്നും തായ്‌വാനില്‍ നിന്നുമുള്ള ഇറക്കുമതികള്‍ കുറച്ച് സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ പ്രാദേശിക വിപണിയില്‍ നിര്‍മിക്കാനാണ് ആമസോണ്‍ നീക്കം.
ഇതിന്റെ ഭാഗമായി ഫോക്‌സ്‌കോണിന്റെ ചെന്നൈയിലുള്ള പ്രാദേശിക പങ്കാളികളായ ക്ലൗഡ് നെറ്റ്‌വര്‍ക്ക് ടെക്‌നോളജിയുമായി കരാറിലെത്തി. ആമസോണ്‍ ഫയര്‍ ടിവിയുടെ ഗാഡ്ജറ്റുകളാണ് ചെന്നൈയിലെ കമ്പനിയില്‍ നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് വിവരം. നിലവില്‍ ചൈന, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ആവശ്യമായ ഫയര്‍ ടിവി ഗാഡജറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത്. പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് ലക്ഷക്കണക്കിന് യൂണിറ്റുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്ന് ആമസോണ്‍ ഇന്ത്യ വ്യക്തമാക്കി. ആവശ്യത്തിന് അനുസരിച്ച് ഉല്‍പ്പാദനം പടിപടിയായി ഉയര്‍ത്തും. രാജ്യത്ത് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ കമ്പനികള്‍ക്ക് അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. പ്രാദേശിക വിപണിക്ക് കരുത്ത് പകരാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും
ഈ നടപടികള്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആമസോണിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മാണശാലയാണ് ചെന്നൈയില്‍ വരാന്‍ പോകുന്നതെന്ന് ആമസോണ്‍ ഇന്ത്യ തലവന്‍ അമിത് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ഇടപെടലുകള്‍ ഇന്ത്യയില്‍ നിര്‍മാണം നടത്തുന്നതിന് സഹായകരമായെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: