ഫിലഡല്‍ഫിയ: പതിനഞ്ചുവയസ്സില്‍ രണ്ടുപേരെ കുത്തികൊലപ്പെടുത്തിയ കേസ്സില്‍ 1953 മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന ജൊ ലിവോണ്‍(83) ഫിനിക്‌സിലുള്ള പെന്‍സില്‍വാനിയ സ്റ്റേറ്റ് കറക്ഷന്‍ ഇന്‍സ്റ്റിട്യൂഷനില്‍ നിന്നും മോചിതനായി. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന കൗമാരപ്രായക്കാരനായ ആദ്യ കറുത്തവര്‍ഗക്കാരനാണ് ജൊ.
68 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി പുറംലോകം കണ്ട ജൊക്ക് തന്റെ കണ്ണുകളെപോലും വിശ്വസിക്കാവുന്നില്ല-അംബരചുംബികളായ കെട്ടിടങ്ങള്‍. മനോഹരമായ റോഡുകള്‍ ഇതെല്ലാം എനിക്ക് തരുന്ന സന്തോഷത്തിന് അതിരുകളില്ല എന്നാണ് തന്നെ പുറത്തു കാത്തുനിന്നിരുന്ന മാധ്യമപ്രവര്‍ത്തകനോട് ജൊ പ്രതികരിച്ചത്. അലബാമയിലെ കൃഷിയിടങ്ങളില്‍, പ്രാഥമിക വിദ്യാഭ്യാസപോലും ലഭിക്കാതെ വളര്‍ന്നു വന്ന ജൊ കുടുംബാംഗങ്ങളോടൊപ്പം പതിമൂന്നാം വയസ്സില്‍ ഫിലഡല്‍ഫിയായിലേക്ക് താമസം മാറ്റി. അവിടെ സ്‌ക്കൂളില്‍ എന്‍റോള്‍ ചെയ്തുവെങ്കിലും ക്ലാസ്സിലെ മറ്റു കുട്ടികളോടൊപ്പം പഠനത്തില്‍ ഉയര്‍ച്ച ലഭിക്കാനാകാതെയിരുന്ന ജൊ രണ്ടുവര്‍ഷത്തിനു ശേഷം കൗമാരപ്രായക്കാരായവരുമായി കൂട്ടുചേര്‍ന്നതാണ് ജീവിതത്തെ മാറ്റിമറിച്ചത്.
പതിനാലിനും, പതിനാറിനും ഇടയില്‍ പ്രായമുള്ളവര്‍ ചേര്‍ന്ന് ഹെഡ് ഹണ്ടേഴ്‌സ് എന്ന ഗുണ്ടാസംഘത്തിന് രൂപം നല്‍കുകയും, മദ്യത്തിനടിമകളാകുകയും ചെയ്തു. 1953 ഫെബ്രുവരി 20ന് ഇവര്‍ കൂട്ടം ചേര്‍ന്ന് ആളുകളെ കത്തിയും, മാരകായുധങ്ങളും ഉപയോഗിച്ചു അക്രമിക്കുകയും, 60, 65 ഉം പ്രായമുള്ളവര്‍ ആക്രമണണത്തില്‍ കൊല്ലപ്പെടുകയും, ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ജൊ ഉള്‍പ്പെടെ 4 പേര്‍ കുറ്റക്കാരെന്നത് കണ്ടെത്തി ജൂണ്‍ മാസം പരോളില്ലാതെ രണ്ടു ജീവപര്യന്ത്യം ശിക്ഷ വിധിക്കുകയുമായിരുന്നു. നിരവധി കോടതികൾ ഈ കേസ് കേള്‍ക്കുകയും ഒടുവില്‍ മോചനത്തിന് വഴി തെളിയിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: