ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ യുഎപിഎ ക്രിമനല്‍ കുറ്റം ചുമത്തി. പന്തളം സ്വദേശി അന്‍ഷാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. ആര്‍എസ്എസ് നേതാക്കളേയും ഇരുപത്തഞ്ചോളം ഹിന്ദു നേതാക്കളേയും ഇവര്‍ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായും യുപി പോലീസ് വെളിപ്പെടുത്തി.
അന്‍ഷാദും ഫിറോസും ആക്രമണത്തിനുള്ള സ്‌ഫോടക വസ്തുക്കള്‍ വിതരണം ചെയ്തിട്ടുണ്ട്. ഫിറോസ് ബോംബ് നിര്‍മാണത്തിന് പരിശീലിപ്പിക്കുന്നയാളും അന്‍ഷാദ് ഹിറ്റ് സ്‌ക്വാഡ് തലവന്‍ ആണെന്നും യുപി പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പന്തളത്ത് ആശാരിപ്പണിക്കാരനായ ഇയാള്‍ ഇടയ്‌ക്കിടയ്‌ക്ക് വീടുവിട്ടു പോകാറുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വോട്ടു പിടിക്കാന്‍ എത്തിയ ഇയാള്‍ ബീഹാറിലേക്കെന്ന് പറഞ്ഞാണ് മടങ്ങിയത്.
ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും നിലവില്‍ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ലഖ്‌നൗവിന് സമീപത്തെ ക്രൂക്രിയില്‍ നിന്ന് ചൊവ്വാഴ്ചയാണ് ഇരുവരും അറസ്റ്റിലായത്. ഇവരില്‍ നിന്ന് 16 സ്ഫോടക വസ്തുക്കളും ഡിറ്റണേറ്ററുകളും പിസ്റ്റളും വെടിയുണ്ടകളും 12ലേറെ റെയില്‍വേ ടിക്കറ്റുകളും നാല് എടിഎം കാര്‍ഡുകളും രണ്ട് ഡ്രൈവിങ് ലൈസന്‍സുകളും മെട്രോ റെയില്‍ കാര്‍ഡും, പെന്‍ഡ്രൈവും പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ എത്തിയതെന്നും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ഭീകരവിരുദ്ധ സേനയ്‌ക്ക് കൈമാറിയതായും എഡിജിപി അറിയിച്ചു. എടിഎസ് ലഖ്‌നൗ യൂണിറ്റിനാണ് അന്വേഷണ ചുമതല.
വര്‍ഷങ്ങള്‍ക്ക്മുമ്പ് നടന്ന വടകര കലാപത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഫിറോസ്. കോണ്‍ഗ്രസിലെ നിരവധി ഹിന്ദുപ്രവര്‍ത്തകരെയാണ് കലാപത്തില്‍ തെരഞ്ഞ് പിടിച്ച് വെട്ടിയത്. ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയും വ്യാപകമായി അക്രമമുണ്ടായി. വടകരയിലെ എന്‍ഡിഎഫിന്റെ സ്ഥാപക നേതാവും ഡിവിഷനല്‍ കമാന്‍ഡറുമായിരുന്നു. എന്‍ഡിഎഫിനെ നിരോധിച്ചതോടെ എസ്ഡിപിഐയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: