തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കിബാത്തിലെ കുട്ടികള്‍ക്ക് വേണ്ടി നല്കിയ ഉദ്ബോധനങ്ങളും മാര്ഗ്ഗോപദ്ദേശങ്ങളും ബാലാവകാശ കമ്മീഷന് പുറത്തിറക്കി.
ഡിജിറ്റല്‍ ഇന്റര്ഫെയ് സോടെ കുട്ടികള്‍ക്ക് വേണ്ടി ആദ്യമായാണ് വിജ്ഞാനദായകമായ പുസ്തകം പുറത്തിറങ്ങുന്നത്
ദേശിയ ബാലാവകാശ കമ്മിഷന് അംഗം ഡോ. ആര്. ജി. ആനന്ദ് തയ്യാറാക്കിയ ‘മന്‍കിബാത്ത് ഫോര്‍ ചില്‍ഡ്രന്‍ ‘എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രകാശനം മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്, ഒ രാജഗോപാല്‍ എം എല്‍ എ ക്ക് നല്കി നിര്‍വഹിച്ചു. കമ്മീഷന് അംഗം ഡോ ആര് ജി ആനന്ദ്, ഡോ ബാലശങ്കര്‍ മന്നത്, അമല്‍ സജി, എന്നിവര്‍ പങ്കെടുത്തു. ബാല പ്രതിഭകളെ ബാലാവകാശ കമ്മീഷന് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: