കോട്ടയം:ഇതുകണ്ടാല്‍ വന്ദ്യ വയോധികനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠനാണെന്ന് തെറ്റിദ്ധരിച്ചേക്കാം.
അല്ല.!! ഇദ്ദേഹം മഹാനായ ഭിഷഗ്വരന് ഡോ. സി.പി. മാത്യു !! പകലോമറ്റം കുടുംബാംഗം. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്. ആയിരക്കണക്കിന് കാന്‍സര്‍ രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ, ഇപ്പോഴും, ഈ 92 വയസ്സിലും വിവിധ ചികിത്സാപദ്ധതികളെ ഏകോപിപ്പിച്ചു കൊണ്ട് എണ്ണമറ്റ രോഗികള്‍ക്ക് പുനര്ജന്മം നല്കി വരുന്ന മഹാവൈദ്യന് !!
ശിവം.. ശിവകരം… ശാന്തം
സൂര്യ കാലടിമനയിലെ സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട് പങ്കുവെച്ച ഫോട്ടോയും കുറിപ്പും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
ആരാണ് ഡോ. സി.പി. മാത്യു.
കാന്‍സര്‍ രോഗ ചികിത്സയില്‍ ദൈവത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ ഭിഷഗ്വരന്. താന്‍ അഭ്യസിച്ച അലോപ്പതി ചികിത്സയുടെ പരിമിതികള്‍ മനസിലാക്കുകയും സിദ്ധ, ആയുര്‍വ്വേദ തുടങ്ങിയ ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളുടെ അനന്തസാധ്യതകള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്.
വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഡോക്ടര്‍, റേഡിയോളജിസ്റ്റ്, അദ്ധ്യാപകന്, മേധാവി എന്നീ നിലകളില്‍ മികവാര്‍ന്ന സേവനം നല്കി കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായി വിരമിച്ച ഡോക്ടര്‍ സി.പി. മാത്യു ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനിലും ഹോമിയോപ്പതിയിലും വിദഗ്ദ്ധനാണ്. സിദ്ധ, ആയുര്‍വേദ, ഹോമിയോ, തുടങ്ങിയവ ഉള്‍പ്പെട്ട സംയോജിത ചികിത്സകളിലൂടെ പ്രത്യാശ നഷ്ടപ്പെട്ട കാന്‍സര്‍ രോഗികളെ സുഖപ്പെടുത്തുന്നു. നാലായിരത്തിലധികം കാന്‍സര്‍ രോഗികളെ ചികിത്സിക്കുകയും സുഖപ്പെടുത്തുകയും ചെയ്ത ഡോ. സി. പി. മാത്യു തൊണ്ണൂറ്റി ഒന്നാം വയസില്‍ പോലും ഈ രംഗത്ത് ഊര്‍ജസ്വലതയോടെ നൂറുകണക്കിന് രോഗികള്‍ക്ക് സാന്ത്വനം ആകുന്നു.
ചങ്ങനാശേരി താലൂക്കിലെ തുരുത്തി എന്ന ഗ്രാമത്തില്‍ പകലോമറ്റം കുടുംബത്തില്‍ സി. എം. പോളിന്റെയും കാതറീന്റെയും പുത്രനായി ജനിച്ച സി. പി. മാത്യു മദ്രാസ് മെഡിക്കല്‍ കകേളോജില്നിന്നാണ് ബിരുദം നേടിയത്്. താന്‍ പഠിച്ച വൈദ്യശാസ്ത്രത്തിന് കഴിയാത്തത് ലാടവൈദ്യനും കഴിയുന്നു എന്നു മനസ്സിലായതതോടെ വേറിട്ട വഴിയിലൂടെ സഞ്ചരിക്കാന്‍ തയ്യാറായ ഡോക്ടര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: