ന്യൂദല്‍ഹി: റിപ്പബ്ലിക്ദിനത്തില്‍ ഇടനിലക്കാരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളെ ദല്‍ഹി പൊലീസ് കൈകാര്യം ചെയ്ത രീതിയെ ചൊവ്വാഴ്ച അഭിനന്ദിച്ച് ആഭ്യന്തരകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്ഥിരം സമിതി. പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിയ്ക്കെതിരായ രജ്യദ്രോഹ കേസ് ചര്‍ച്ചയില്‍ പ്രത്യേകം ഉയര്‍ന്നുവന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പബ്ലിക്ദിനത്തിലെ അക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദല്‍ഹി പൊലീസ് കാണിച്ച സംയമനത്തെ പഞ്ചാബില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപി രവ്നീത് സിംഗ് ബിട്ടു ആനന്ദ് ശര്‍മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്ഥിരം സമിതിയുടെ യോഗത്തിനിടെ പ്രശംസിച്ചു.
മറ്റേതെങ്കിലും സ്ഥലത്തായിരുന്നു അത്തരം വലിയ അക്രമമെങ്കില്‍ വെടിവയ്പുവരെ ഉണ്ടാകാമായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദല്‍ഹി പൊലീസ് നിയന്ത്രണം പാലിക്കുകയായിരുന്നുവെന്നും നല്ല പ്രകടനം കാഴ്ചവച്ചുവെന്നും ആരുടെയും ജീവന് നഷ്ടമായില്ലെന്ന് ഉറപ്പുവരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ ഈ വാദത്തെ അംഗീകരിച്ചു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ മുന്നില്‍ നില്ക്കുന്ന വ്യക്തിയാണ് ബിട്ടു. ജനുവരി 29ന് രാഷ്ട്രപതി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോള്‍ സമരക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഇദ്ദേഹം മുദ്രാവാക്യം മുഴക്കിയിരുന്നു. ദിശാ രവിയുടെ അറസ്റ്റ് ചൊവ്വാഴ്ചത്തെ യോഗത്തില്‍ ആരും ഉയര്‍ത്തിയില്ലെന്നത് ശ്രദ്ധേയമാണെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: