പുനലൂര്‍: ജില്ലയിലെ ഏറ്റവും വലിയ ജലസ്രോതസ്സായ തെന്മല-പരപ്പാര്‍ ഡാമില്‍ വര്‍ഷങ്ങളായി കാലവര്‍ഷത്തില്‍ ഒഴുകി എത്തിയ എക്കല്‍, കൂറ്റന്‍ വൃക്ഷങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ യാതൊരു നടപടികളുമില്ല. ഡാം ഭിത്തികളില്‍ ബലപ്പെടുത്തലിന്റെയും ചോര്‍ച്ച പരിഹരിക്കലിന്റെയും ഭാഗമായുള്ള ഗ്രൗട്ടിംഗ് ജോലികളും ഇതുവരെ ആരംഭിച്ചിട്ടില്ല. കല്ലട ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായി 1994-ല്‍ സ്ഥാപിച്ച വൈദ്യുതി ഉത്പാദനത്തിനായി സ്ഥാപിച്ച 7.5 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള രണ്ട് ജനറേറ്ററുകള്‍ സ്ഥാപിച്ചിരുന്നത് ഏറെ കാലമായി തകരാറില്‍ ആണ്. ഇതില്‍ ഒന്ന് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കില്ലായെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതോടെ അവശേഷിക്കുന്ന ജനറേറ്റര്‍ എങ്കിലും പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഇവിടെ നിന്നും വൈദ്യുതോത്പാദനം കൂടുതല്‍ സുഗമമാകും. ഈ ജോലികളൊക്കെ സാദ്ധ്യമാക്കേണ്ട കാലമാണ് ഇപ്പോള്‍. വേനല്‍ ചൂട് കടുത്തതോടെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു.
ഇതിന് പുറമെ കനാല്‍ വഴി ജലം തുറന്നു വിട്ടതോടു കൂടി ജലനിരപ്പ് കുറഞ്ഞതിനാല്‍ അറ്റകുറ്റപണികള്‍ നടത്താന്‍ കഴിയുന്ന സമയം ഇവിടെ സന്ദര്‍ശകരെ കയറ്റി പണ സമ്പാദനം മാത്രമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഡാം സന്ദര്‍ന കവാടത്തിന് മുന്നില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഹൈമാസ്ക് ലൈറ്റ് തകര്‍ന്ന് വീണിട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഇതും പുന:സ്ഥാപിച്ചിട്ടില്ല. രാത്രി കാലത്ത് ഇവിടെ കൂരിരുട്ടാണ്. ഏറെ സംരക്ഷിത പ്രദേശമായ ഇവിടെ ആവശ്യമായ വെളിച്ചമോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത അവസ്ഥയാണുള്ളത്.
ശക്തമായ മഴയില്‍ ഡാം സംഭരണ ശേഷിയുടെ മുക്കാല്‍ പങ്കും മണലും, എക്കലും കൊണ്ട് നിറഞ്ഞ നിലയില്‍ ആണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് ഡാമുകളില്‍ നിന്നും മണല്‍ ലേലം ചെയ്ത് നല്‍കുമെന്ന വാക്ക് ഇന്നും പാലിക്കപ്പെട്ടിട്ടില്ല. ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് പണമെത്തുമെന്ന് ഇരിക്കെയും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്ക്രിയത്വം പാലിക്കുന്നതിനാല്‍ പല ഡാമുകളിലും ജലസംഭരണത്തിന്റെ ഏറിയ പങ്കും എക്കലും മണലും കൊണ്ട് നിറഞ്ഞ നിലയില്‍ ആണ്. കെഐപിയുടെ മെല്ലെ പോക്ക് അറ്റകുറ്റപണികളും, വൈദ്യുതോത്പാദനം കാര്യക്ഷമമാക്കാനും ശ്രമിക്കുന്നില്ല എന്ന പരാതി വ്യാപകമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: