ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ തീവ്രവാദ ബന്ധമുള്ള രണ്ട് പേര്‍ പിടിയില്‍. യമനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. രണ്ടു പേരും മലയാളികളാണ്. തീവ്രവാദ സ്വഭാവമുളള സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇരുവരെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ക്ക് നേരത്തെ വിവരം കിട്ടിയിരുന്നു. കേരളത്തിലെ സ്വര്‍ണ്ണക്കടത്തിലും ഇവര്‍ക്ക് പങ്കുള്ളതായാണ് സൂചന.
















