മെല്‍ബണ്‍: ഓപ്പണ്‍ കാലഘട്ടത്തില്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ തന്നെ സെമിയിലെത്തുന്ന ആദ്യ പുരുഷ താരമായി റഷ്യയുടെ അസ്ലന് കരറ്റ്സെവ്. ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്ഗേറിയുടെ പതിനെട്ടാം സീഡ് ഗ്രിഗോര്‍ ദിമിത്രോവിനെ തോല്‍പ്പിച്ചാണ് അണ്‍സീഡായ കരറ്റ്സെവ ഈ റെക്കോഡ് സ്വന്തമാക്കിയത്. ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മുന്ന് സെറ്റുകള്‍ക്കാണ് കരറ്റ്സെവ് വിജയം നേടിയത്. സ്കോര്‍: 2-6, 6-4, 6-1, 6-2.
ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ആറാം സീഡ് അലക്സാണ്ടര്‍ സ്വെരേവിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-7, 6-2, 6-2,7-6.
മുന്‍ ലോക ഒന്നാം നമ്പറായ സെറീന വില്യംസ്് 24-ാം ഗ്രാന്‍ഡ് സ്ലാം കീരിടമെന്ന റെക്കോഡിന് അരികിലെത്തി. ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയിലെത്തിയ അമേരിക്കന്‍ താരത്തിന് രണ്ട് വിജയങ്ങള്‍ കൂടി നേടിയാല്‍ റെക്കോഡ് സ്വന്തമാകും. രണ്ടാം സീഡായ സിമോണ ഹാലേപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെറീന സെമിയില്‍ എത്തിയത്. സ്കോര്‍: 6-3, 6-3.
പത്താം സീഡായ സെറീന സെമിയില്‍ ജാപ്പനീസ് താരം നവോമി ഒസാക്കയെ എതിരിടും. മൂന്നാം സീഡും മുന്‍ ചാമ്പ്യനുമായ ഒസാക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹീ സു- വീയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്്കോര്‍: 6-2, 6-2. നാളെയാണ് ഒസാക്ക – സെറീന സെമിഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: