ലക്നൗ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ)യുമായി ബന്ധമുള്ള രണ്ടുപേരെ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്(എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. സ്ഫോടകവസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, ആയുധങ്ങള്‍ തുടങ്ങിയ ഇവരില്‍നിന്ന് കണ്ടെടുത്തുവെന്ന് ക്രമസമാധാന ചുമതലയുള്ള യുപി എഡിജി പ്രശാന്ത് കുമാര്‍ അറിയിച്ചു. ഇവര്‍ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും ഉന്നത ഹൈന്ദവ നേതാക്കളെ ഉന്നംവയ്ക്കുകയായിരുന്നു ലക്ഷ്യമെന്നും എസ്ടിഎഫ് പറഞ്ഞു.
എസ്ടിഎഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവര്‍ പിടിയിലായത്. കേരളത്തില്‍നിന്നുള്ള അന്‍സാദ് ബദ്റുദിന്‍, ഫിറോസ് ഖാന് എന്നീ പിഎഫ്ഐ അംഗങ്ങളാണ് അറസ്റ്റിലായതെന്ന് പ്രശാന്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശൃംഖല വിപുലീകരിക്കാനുള്ള ശ്രമം നടത്തുകയും സംസ്ഥാനത്തെ പ്രധാന ഇടങ്ങളില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിടുകയും ചെയ്യുകയായിരുന്നു ഇരുവരുമെന്ന് എഡിജിപി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 11ന് ഇവര്‍ നഗരത്തില്‍ എത്തിയതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വീണ്ടും നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: