ന്യൂദല്‍ഹി: ജുഡീഷ്യറിയെക്കുറിച്ചുള്ള ട്വീറ്റുകളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിക്കെതിരെ സ്വമേധയാ ക്രിമിനല്‍ അലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്ത് സുപ്രീംകോടതി. ആസ്ത ഖുറാന എന്ന വ്യക്തിയാണ് പരാതിക്കാരനെന്ന് ബാര്‍ ആന്റ് ബഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ പരാതിയില്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ ക്രിമിനല്‍ നടപടികള്‍ തുടങ്ങാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വിസമ്മതിച്ച് അഞ്ചുമാസത്തിന് ശേഷമാണ് സുപ്രീംകോടതിയുടെ നടപടി.
കഴിഞ്ഞവര്‍ഷം ജൂലൈയിലും ഓഗസ്റ്റിലുമായി രാജ്ദീപ് സര്‍ദേശായി നടത്തിയ രണ്ട് ട്വീറ്റുകളാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ടാണ് ഒരു ട്വീറ്റ്. രണ്ടാമത്തേതാകട്ട, സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്രയെക്കുറിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: