ന്യൂദല്‍ഹി: കോടതിയെ അപമാനിച്ച സംഭവത്തില്‍ മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിക്കെതിരെ സ്വമേധയാ നിയമനടപടികളിലേക്ക് കടന്ന് സുപ്രീം കോടതി. സര്‍ദേശായിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ കേസാണ് സുപ്രീം കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഭിഭാഷകനായ പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴ ശിക്ഷ വിധിച്ച സുപ്രീംകോടതി വിധിയെ അപമാനിച്ച് സംസാരിച്ചതിനും കേസില്‍ വാദം കേട്ട ജസ്റ്റിസ് അരുണ്‍ മിശ്രയെ ജാതീയമായി അധിക്ഷേപിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയില്‍ നേരിട്ടെത്തിയ ഹര്‍ജിയിലാണ് സുപ്രീംകോടതി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്ദീപ് സര്‍ദേശായിക്കെതിരെ ആസ്താ ഖുറാനയെന്ന വ്യക്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ജസ്റ്റിസ് ബി.ആര്.ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരാണ് അരുണ്‍ മിശ്രയ്ക്കൊപ്പം മൂന്നംഗ ബെഞ്ചില്‍ ഉണ്ടായിരുന്നത്. ഇതില്‍ മിശ്രയെമാത്രമാണ് സര്‍ദേശായി അപമാനിച്ചത്. രാജ്ദീപിനെതിരെ കോടതി അലക്ഷ്യത്തിനുള്ള അനുമതി നേരത്തെ അറ്റോര്‍ണി ജനറല്‍ നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി സ്വമേധയാ നിയമനടപടികളിലേക്ക് കടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: