ന്യൂദല്‍ഹി : രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങുന്നു. ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയാണ് സ്വകാര്യ വത്കരിക്കാന്‍ ഒരുങ്ങുന്നത്. ഇടത്തരം ബാങ്കുകളെ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ സ്വകാര്യവത്കരണം കൊണ്ടുവരുന്നതെന്നാണ് ധനമന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷം തന്നെ നാല് ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ രണ്ട് ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം ഏപ്രിലില്‍ തുടങ്ങുന്ന അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തന്നെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
നിലവില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുള്ള ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ആദ്യം സ്വകാര്യവല്‍ക്കരിക്കാനാണ് സാധ്യത. ആറ് മാസത്തിനുശേഷമേ നടപടികള്‍ ആരംഭിക്കൂ എന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: