ചെന്നൈ: കേവലഭൂരിപക്ഷം നഷ്ടമായതോടെ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ നാരായണ സ്വാമി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. കാമരാജ് നഗറില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ എ ജോണ്‍കുമാര്‍ രാജിവച്ചതോടെയാണ് കേവലഭൂരിപക്ഷം നഷ്ടമായത്. 17 എംഎല്‍എമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. നാല് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇതുവരെ രാജിവച്ചത്. ആരോഗ്യമന്ത്രി മല്ലഡി കൃഷ്ണറാവു അടക്കമുള്ള മൂന്ന് പേര് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവച്ചിരുന്നു.
നാമനിര്‍ദേശം ചെയ്യുന്ന മൂന്ന് പേര് ഉള്‍പ്പെടെ 33 അംഗ നിയമസഭയില്‍, നിലവില്‍ കോണ്‍ഗ്രസിന്റെ പത്തും ഡിഎംകെയുടെ മൂന്നും എംഎല്‍എമാര്‍ക്കൊപ്പം ഒരു സ്വന്തന്ത്രന്റെ കൂടി പിന്തുണ മാത്രമേ സര്‍ക്കാരിനുള്ളൂ. പ്രതിപക്ഷ സഖ്യമായ എന്‍ആര്‍ കോണ്‍ഗ്രസ്-എഡിഎംകെ സഖ്യത്തിനും 14 എംഎല്‍എമാരുണ്ട്. അവിശ്വാസ പ്രമേയം അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് എന്‍ ആര് രംഗസ്വാമി വ്യക്തമാക്കി.
എംഎല്‍എമാര്‍ നേരത്തേ തന്നെ മുഖ്യമന്ത്രി വി നാരായണ സ്വാമിയുമായി അഭിപ്രായഭിന്നതയിലായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് എംഎല്‍എമാര്‍ ഉന്നയിച്ചത്. സര്‍ക്കാരിനെതിരായ വിമതനീക്കങ്ങളും ഇതിനൊപ്പം സജീവമായിരുന്നു. രാഹുല്‍ ഗാന്ധി ഈ ആഴ്ച പുതുച്ചേരിയില്‍ എത്തിനരിക്കെയാണ് സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നത്. എന്നാല്‍ എംഎല്‍എമാര്‍ തിരിച്ചുവരും എന്ന ആത്മവിശ്വാസത്തോടെയുള്ള പ്രതികരണമാണ് നാരായണസ്വാമി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: