ചെന്നൈ: ആദ്യ ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചതിന് പിന്നാലെ സെഞ്ചുറിയും നേടി രവിചന്ദ്രന്‍ അശ്വിന് ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ വിജയത്തിനരികിലെത്തിച്ചു. 482 റണ്‍സെന്ന വിജയകൊടുമുടി കയറാന്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ട്് മൂന്ന് വിക്കറ്റിന് 53 റണ്‍സെന്ന നിലയില്‍ തകരുകയാണ്. രണ്ട് ദിവസത്തെ കളി ശേഷിക്കെ സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ 429 റണ്‍സ്് കൂടി വേണം. ശേഷിക്കുന്നത് ഏഴു വിക്കറ്റ് മാത്രം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ റൂട്ടും (2) ഡാന്‍ ലോറണ്സു (19) മാണ് ക്രീസില്‍.
ഒന്നാം ഇന്നിങ്സില്‍ 295 റണ്‍സ് ലീഡ് നേടിയ ഇന്ത്യ അശ്വിന്റെ മിന്നുന്ന സെഞ്ചുറിയില്‍ 286 റണ്‍സ് എടുത്തതോടെയാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 482 റണ്‍സായത്. അശ്വിന് 148 പന്തില്‍ പതിനാല് ഫോറും ഒരു സിക്സറും അടക്കം 106 റണ്‍സ് എടുത്തു. ഈ ഓള് റൗണ്ടറുടെ അഞ്ചാം സെഞ്ചുറിയാണിത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം ഏഴാം വിക്കറ്റില്‍ അശ്വിന് 96 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോഹ്ലി 149 പന്തില്‍ ഏഴു ബൗണ്ടറികളുടെ അകമ്പടിയില്‍ 62 റണ്‍സ്് സ്വന്തം പേരില്‍ കുറിച്ചു. രോഹിത് ശര്‍മ 26 റണ്‍സ് നേടി. മുഹമ്മദ് സിറാജ് 16 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ഇംഗ്ലീഷ് സ്പിന്നര്‍മാരായ മൊയിന്‍ അലിയും ജാക്ക് ലീച്ചും നാലു വിക്കറ്റുകള്‍ വീതം പോക്കറ്റിലാക്കി. ലീച്ച് 33 ഓവറില്‍ നൂറ് റണ്‍സ് വിട്ടുകൊടുത്തു. മൊയിന്‍ അലി 32 ഓവറില്‍ 98 റണ്‍സാണ് വഴങ്ങിയത്്്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാന് കളിക്കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു.ഓപ്പണര്‍ സിബ് ലിയെ (3) അക്ഷര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ പതിനേഴ് റണ്‍സ്് മാത്രം. പിന്നാലെ ഓപ്പണര്‍ റോറി ബേണ്‍സും കളം വിട്ടു. അശ്വിന്റെ പന്തില്‍ കോഹ്ലി പിടികൂടി. ഇരുപത്തിയഞ്ച് റണ്‍സാണ് ബേണ്‍സിന്റെ സമ്പാദ്യം. തുടര്‍ന്നെത്തിയ ജാക്ക് ലീച്ചിനെ അക്ഷര്‍ പട്ടേല്‍ പൂജ്യത്തിന് പുറത്താക്കി. രോഹിത് ശര്‍മ ക്യാച്ചെടുത്തു. അക് ഷര് പട്ടേല്‍ ഒമ്പത് ഓവറില്‍ 15 റണ്‍സിന് രണ്ട് വിക്കറ്റും അശ്വിന് എട്ട് ഓവറില്‍ 28 റണ്‍സിന് ഒരുവിക്കറ്റും വീഴ്ത്തി.
ഇന്ത്യ നേരത്തെ ഒന്നിന് 54 റണ്‍സെന്ന സ്കോറിനാണ് രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ചത്.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: ഒന്നാം ഇന്നിങ്സ്് 329, ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ്: 134, ഇന്ത്യ: രണ്ടാം ഇന്നിങ്സ്: രോഹിത് ശര്‍മ സ്റ്റമ്പഡ് ഫോക്സ് ബി ലീച്ച്് 26, ശുഭ്മന്‍ ഗില്‍ എല്‍ബിഡബ്ല്യു ബി ലീച്ച്് 14, ചേതേശ്വര്‍ പൂജാര റണ്‍ഔട്ട്് 7,വിരാട് കോഹ് ലി എല്‍ബിഡബ്ല്യു ബി അലി 62, ഋഷഭ് പന്ത് സ്റ്റമ്പഡ് ഫോക്സ് ബി ലീച്ച്് 8, അജിങ്ക്യ രഹാനെ സി പോപ്പ് ബി അലി 10, അക്ഷര്‍ പട്ടേല്‍ എല്‍ബിഡബ്യു ബി അലി 7, രവിചന്ദ്രന്‍ അശ്വിന് ബി ്സ്റ്റോണ് 106, കുല്‍ദീപ് യാദവ് എല്‍ബിഡബ്ല്യു ബി അലി 3, ഇഷാന്ത് ശര്‍മ സി സ്റ്റോണ്‍ ബി ലീച്ച്് 7, മുഹമ്മദ് സിറാജ് നോട്ടൗട്ട്് 16, എക്സ്ട്രാസ്് 20 ആകെ 286.
വിക്കറ്റ് വീഴ്ച: 1-42, 2-55, 3-55, 4-65, 5-86, 6-106, 7-202, 8-210, 9-237.
ബൗളിങ്: ഒലി സ്റ്റോണ്‍ 6.5-1-21-1, ജാക്ക് ലീച്ച്് 33-6-100-4, മൊയിന്‍ അലി 32-7-98-4, ജോ റൂട്ട്് 4-0-15-0, സ്റ്റുവര്‍ട്ട് ബ്രോഡ് 9-3-25-0, ഡാന്‍ ലോറന്‍സ് 1-0-7-0.
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ്: റോറി ബേണ്‍സ്് സി കോഹ് ലി ബി അശ്വിന് 25, ഡോം സിബ്ലി എല്‍ബിഡബ്ല്യു ബി അക് ഷര് പട്ടേല്‍ 3, ഡാന്‍ ലോറന്‍സ് നോട്ടൗട്ട് 19, ജാക്ക് ലീച്ച്് സി രോഹിത് ശര്‍മ ബി അക്ഷര്‍ പട്ടേല്‍ 0, ജോ റൂട്ട് നോട്ടൗട്ട്് 2, എക്സ്ട്രാസ് 4, ആകെ മൂന്ന്് വിക്കറ്റിന് 53.
വിക്കറ്റ് വീഴ്ച: 1-17, 2-49, 3-50.
ബൗളിങ്: ഇഷാന്ത് ശര്‍മ 2-1-6-0, അക്ഷര്‍ പട്ടേല്‍ 9-3-15-2, ആര്. അശ്വിന് 8-1-28-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: