ന്യൂദല്‍ഹി: സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് ത്യുന്‍ബെയ്ക്ക് ഇന്ത്യയില്‍ കര്‍ഷക സമരത്തിന്റെ പേരില്‍ കലാപവും അസ്വസ്ഥതയും ട്വിറ്റര്‍ പ്രചാരണത്തിന്റെ കൊടുങ്കാറ്റും അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്യുന്ന ടൂള്‍കിറ്റ് തയ്യാറാക്കിയ കേസില്‍ പാക് ചാരസംഘടന ഐഎസ് ഐയ്ക്കും ബന്ധമുണ്ടെന്ന് ദല്‍ഹി പൊലീസ്.
പാകിസ്ഥാന് ചാരസംഘടന ഐഎസ്ഐയുടെ കെ2 ഡെസ്കിലെ പ്രധാനിയായ ഭജന്‍സിംഗ് ബിന്ദര്‍ എന്ന ഇഖ്ബാല്‍ ചൗധരിയ്ക്കും ബന്ധമുള്ളതായി സംശയിക്കുന്നു. പീറ്റര്‍ ഫ്രെഡറിക് എന്ന വ്യക്തിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനുള്ള ടൂള്‍കിറ്റ് എഡിറ്റ് ചെയ്തതിന് പിന്നിലുള്ള ഒരു പ്രധാന വ്യക്തിയെന്ന് ദല്‍ഹി പൊലീസ് പറയുന്നു. ഈ പീറ്റര്‍ ഫ്രെഡറികിന് ഐഎസ്ഐയുടെ ക2 ഡെസ്കിലെ പ്രധാനിയായ ഭജന്‍സിംഗ് ബിന്ദര്‍ എന്ന ഇഖ്ബാല്‍ ചൗധരിയുമായി ബന്ധമുള്ളതായി പറയുന്നു.
പീറ്റര്‍ ഫ്രെഡറിക്കാണ് ഏതൊക്കെ ഹാഷ് ടാഗുകളാണ് ട്വിറ്ററില്‍ ഓരോ പ്രത്യേക ദിവസങ്ങളിലും ട്രെന്‍ഡാക്കി മാറ്റണം എന്ന് നിശ്ചയിച്ചിരുന്നത്. ഇതില്‍ മോദി കര്‍ഷക കൂട്ടക്കൊലയ്ക്ക് പദ്ധതിയിടുന്നു എന്നതുള്‍പ്പെടെയുള്ള വിവാദ ഹാഷ് ടാഗുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. 2006 മുതലേ ഇന്ത്യയുടെ സുരക്ഷാസേനയുടെ റഡാറില്‍ പതിഞ്ഞിട്ടുള്ള വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ ഐഎസ് ഐ ബന്ധം അന്നേ ഇന്ത്യയുടെ സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്ക്ക് വിവാദ ടൂള്‍കിറ്റ് അയച്ചുകൊടുത്തത് ദില്ലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകയും മലയാളിയുമായി ദിഷ രവിയാണെന്ന് തെളിഞ്ഞു. ടെലഗ്രാം വഴിയാണ് ഇന്ത്യയിലാകെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ടൂള്‍കിറ്റ് ഗ്രെറ്റ് ത്യൂന്‍ബെയ്ക്ക് ദിഷ രവി അയച്ചുകൊടുത്തത്.
ടൂള്‍കിറ്റില്‍ കര്‍ഷകസമരത്തെ അനുകൂലിച്ച് അംബാനി-അദാനി കമ്പനികളുടെ മുന്നില്‍ സമരം ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലും എംബസികള്‍ക്ക് മുന്നിലും സമരം ചെയ്യാനും ജനങ്ങളെ ആഹ്വാനം ചെയ്യുന്നൂുണ്ട്. ഒപ്പം കര്‍ഷകസമരത്തെ അനുകൂലിച്ച് ട്വിറ്ററിലാകെ കൊടുങ്കാറ്റഴിച്ചുവിടാനും ആഹ്വാനം ചെയ്യുന്നു. ഈ ടൂള്‍കിറ്റ് അപ്പാടെ ഗ്രെറ്റ ത്യൂന്‍ബെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 49 ലക്ഷം പേര് പിന്തുടരുന്നതാണ് ഗ്രെറ്റ ത്യുന്‍ബെയുടെ ട്വിറ്റര്‍ അക്കൗണ്ട്. സ്വാഭാവികമായും ഈ ട്വീറ്റിലെ ടൂള്‍കിറ്റില്‍ നിര്‍ദേശിച്ച സന്ദേശം ഒട്ടേറെപ്പേര്‍ ഏറ്റെടുത്തതോടെ കര്‍ഷകസമരത്തിന് അനൂകൂലമായ ഒരു തരംഗം ഇന്ത്യയില്‍ ഉണ്ടായി.
ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മലയാളി കൂടിയായ അഭിഭാഷക നികിതയും ശന്തനുവും ചേര്‍ന്ന് ഖലിസ്ഥാനി സംഘടനയായ പോയറ്റിക് ജസ്റ്റിസുമായി ഗൂഡാലോചന നടത്തിയ വിവരവും പുറത്തുവന്നിരിക്കുകയാണ്. വിവാദ ടൂള്‍കിറ്റ് ഇന്ത്യയില്‍ പ്രചരിപ്പിക്കാനായി ദിഷ ഒരു വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ വിവാദത്തെത്തുടര്‍ന്ന് ഇത് നശിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തിയെന്നും പൊലീസ് (സൈബര്‍) ജോയിന്റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: