കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (ഫാക്ട്) ഉദ്യോഗമണ്ഡല്‍ (ആലുവ/കൊച്ചി) ഗ്രാഡുവേറ്റ്, ടെക്നീഷ്യന് അപ്രന്റീസുകളെ തേടുന്നു. പരിശീലനം ഒരു വര്‍ഷം. കേരളീയര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ടെക്നീഷ്യന് അപ്രന്റീസില്‍ കെമിക്കല്‍, കമ്പ്യൂട്ടര്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമക്കാര്‍ക്കും കമേര്‍ഷ്യല്‍ പ്രാക്ടീസുകാര്ക്കുമാണ് അവസരം. ഒഴിവുകള്‍-57. 60% മാര്‍ക്കില്‍ കുറയാതെ ഡിപ്ലോമ പാസായിരിക്കണം. പ്രായപരിധി 23 വയസ്.
ഗ്രാഡുവേറ്റ് അപ്രന്റീസിന് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, സിവില്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ ബ്രാഞ്ചുകാര്‍ക്കാണ് അവസരം. 24 ഒഴിവുകളുണ്ട്. ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60% മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് ബിരുദമെടുത്തിരിക്കണം. പ്രായപരിധി 25 വയസ്.
എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 50% മാര്‍ക്ക് മതി. പ്രായപരിധിയിലും ചട്ടപ്രകാരം ഇളവുണ്ട്.ഗ്രാഡുവേറ്റ് അപ്രന്റീസിന് പ്രതിമാസം 10,000 രൂപയും ടെക്നീഷ്യന് (ഡിപ്ലോമ) അപ്രന്റീസിന് 8000 രൂപയുമാണ് സ്റ്റൈപ്പന്റ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ംംം.ളമര.േരീ.ശി ല്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 18.
പ്രതികരിക്കാൻ ഇവിടെ എഴുതുക: