ഫിനിക്സ്: ഒരേ വ്യഥയുടെ രണ്ടു മുഖങ്ങളായിരുന്നു അക്കിത്തവും സുഗതകുമാരിയുമെന്ന് സി രാധാകൃഷ്ണന്. ഇവരുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ഉണ്ടായ പുണ്യങ്ങളിലൊന്നാണ്. ഇവര്‍ നമ്മുടെ കാലത്ത് നമ്മോടൊപ്പം ഉണ്ടായിരുന്നു. ആത്മാവായി അപ്പോഴും ഉണ്ട്. അവരോടുള്ള ഭയ ഭക്തി ബഹുമാനം ഭാവിയിലേക്ക് കൈമാറണം. ഇരുവരേയും അനുസ്മരിക്കാന്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച ‘കാവ്യസ്മൃതി’ ഉദ്ഘാടനം ചെയ്തുകൊണ്ട് രാധാകൃഷ്ണന് പറഞ്ഞു
മഹാകവി അക്കിത്തം നമ്മൂടെ വലിയ ഒരു പരാമ്പര്യത്തിന്റെ ഉടമയായിരുന്നു. അ പാരമ്പര്യത്തിന്റ വെളിച്ചത്തില്‍ സമൂഹത്തെ പുനര്‍ വ്യന്യസിക്കണം എന്നാഗ്രഹിച്ച് വി ടി ഭട്ടതിരിപ്പാടിനൊപ്പം തുടങ്ങിവെച്ച സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനം വിജയിച്ചെങ്കിലും ലോകത്ത് അത് ബാധകമാകാതിരുന്നതില്‍ ദു;ഖിച്ചിരുന്നു.
മഹത്തായ സംസ്ക്കാരം ഉള്ള നാട് ഇങ്ങനെ ആയിപ്പോയല്ലോ എന്ന ആധി ഒരു വ്യഥയായി അദ്ദേഹത്തെ എപ്പോഴും മഥിച്ചുകൊണ്ടിരുന്നു.. ആ വ്യഥ ആക്ഷേപഹാസ്യമായും വലിയൊരു ശരിയായും ഭാവാത്ഭുതങ്ങളായ ഗീതകങ്ങളായും ഒക്കെ നമുക്ക് ലഭിച്ചു. ആ ചിരിയില്‍ പങ്കെടുക്കുമ്പോള്‍, ആ ഗീതകങ്ങളിലെ ഭാവകങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ സനാതനവും ദാര്‍ശനികവുമായ ചില അറിവുകള്‍ വീണുകിട്ടുകയും തിരിച്ചറിവുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. അതാണ് കാലത്തിന്റെ വലിയ പുരോഗതിയില്‍ അക്കിത്തം നമുക്ക് തന്നിട്ടു പോയ പൈതൃകം. ഈ പൈതൃകത്തെ ആദരിക്കുമ്പോള്‍ ഭാവി തലമുറയെ നല്ല വഴിയിലേക്ക് അഭിമുഖമായി നിര്‍ത്താനുള്ള ശ്രമമാണ് ചെയ്യുന്നത്.
ഇഷ്ടമില്ലാത്തത് പറയേണ്ടി വരുമ്പോള്‍ ഒന്നും പറയായിരിക്കുകയാണ് നല്ലതെന്നു കരുതിയിരുന്ന മൗനിയായ മഹാ സിദ്ധനായിരുന്നു അക്കിത്തം. മൗനമാണ് വിവേകത്തിന്റെ ലക്ഷണം. ഈ മൗനം അക്കിത്തത്തെ ജീവിതകാല മുഴുവന്‍ അനുഗ്രഹിച്ചിരുന്നു. ആ മൗനം നമ്മുക്ക് വഴികാട്ടിയായി നല്കിയിട്ടാണ് അക്കിത്തം പോയത്. അക്കിത്തത്തെ ഓര്‍മ്മിക്കുക എന്നത് മഹത്തായ ആത്മാവിനെ ഓര്‍മ്മിക്കുക എന്നാണ്.
സ്നേഹം ഉടലാര്‍ന്നു വന്നതാണ് സുഗതകുമാരി. ഒരു അമ്മയക്ക് കുട്ടികളെക്കുറിച്ച് എന്ത്രമാത്രം വ്യഥ ഉണ്ടാകുമായിരുന്നോ അത്രത്തോളമായിരുന്നു അവര്‍ക്ക് കേരളത്തെക്കുറിച്ചും ഭാരതത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഉണ്ടായിരുന്നത്. അവരുടെ കവിതകളില്‍ ഉടനീളം പ്രതിഫലിച്ചു കാണുന്ന വിഷാദം, ഭൂമി അനുഭവിക്കുന്ന സങ്കടമായിരുന്നു. എങ്ങനെയാണോ ശ്രീകൃഷ്ണന് പ്രകൃതിയെ ഉദ്ധരിക്കാനായി അന്നത്തെക്കാലത്ത് ശ്രമിച്ചത്, അതേ വഴിയിലൂടെയാണ് സുഗതകുമാരിയും സഞ്ചരിച്ചത്. സി രാധാകൃഷ്ണന് പറഞ്ഞു
ഓണ്‍ ലൈനായി നടന്ന പരിപാടിയില്‍ ഡോ. സി വി ആനന്ദ ബോസ്, ഡോ എം വി പിള്ള, ആലങ്കോട് ലീലാകൃഷ്ണന്, ആത്മാരാമന്, പ്രഹ്ളാദന്, കെഎച്ച്എന്‍എ പ്രസിഡന്റ് സതീഷ് അമ്പാടി, ഡോ. നാരായണന് നെയ്തലത്ത്, രാധാകൃഷ്ണന് നായര്‍ ചിക്കാഗോ, ഡോ. എ. സുകുമാര്‍ കാനഡ, പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. അനുശ്രീ, മിനി, ദിലീപ്, മാളവിക, സജിത്ത് എന്നിവര്‍ കവിതകള്‍ ചൊല്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: