അഹമ്മദാബാദ്: പ്രാദേശിക തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
വദോദരയിലെ നിസാംപൂര ഏരിയയില്‍ പ്രസംഗിക്കുംപോഴാണ് തലകറക്കം അനുഭവപ്പെട്ടത്. ഇപ്പോള്‍ അഹമ്മദാബാദിലെ .യുഎന്‍ മേഹ്ത്ത ആശുപത്രിയിൽ കഴിയുകയാണ് 64കാരനായ വിജയ് രൂപാണി. ശരീരത്തിലെ ജലാംശം നഷ്ടമായതും ക്ഷീണവുമാണ് അപകടകാരണമെന്ന് യുഎന്‍ മേത്ത ആശുപത്രിയിലെ ഡോ.ആര്.കെ. പട്ടേല്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കി.
പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അദ്ദേഹത്തെ വിമാനമാർഗ്ഗം അഹമ്മദാബാദിലെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിജയ് രൂപാണിയെ ഫോണിൽ വിളിച്ച് ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ തേടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: