മാന്നാര്‍: കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് ചെന്നിത്തല ഗോപാലകൃഷ്ണന് നായര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ശനിയാഴ്ച മുതല്‍ അദ്ദേഹത്തിന്റെ വസതിയില്‍ പൊതു ദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തില്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
മിസ്സോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള, എംപി കൊടിക്കുന്നില്‍ സുരേഷ്, ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്, ബി ജെ പി ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമന്, സെക്രട്ടറി കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി സജു ഇടക്കല്ലില്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, മുന്‍ ജില്ലാ പ്രസിഡന്റ് സതീഷ് ചേക്കോട്ട്, ബിജെപി നേതാവ് ആര്. ബാലശങ്കര്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.ജി. ഗോപകുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂര്‍, ഗോപന് ചെന്നിത്തല, ആര്‍എസ്പി സെക്രട്ടേറിയറ്റ് അംഗം, ബി. രാജശേഖരന്, മുന്‍എംഎല്‍എ എം. മുരളി, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ.രാജഗോപാലപിള്ള, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഒ.കെ.അനില്‍, ജില്ലാ കാര്യവാഹ് മധു പ്രസാദ്, മഹിള മോര്‍ച്ച ജില്ലാ പ്രസിഡന്റ് കലരമേശ്, കേരള കോണ്‍ഗ്രസ് നേതാവ് ജേക്കബ് തോമസ് അരികുപുറം, ജനതാദള്‍ നേതാവ് ജേക്കബ് ഉമ്മന്‍, ജില്ലാ പഞ്ചായത്തംഗം ആതിര, ഡി വിജയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികുമാര്‍ മെമ്പര്‍മാര്‍ ഒട്ടനവധി സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പേര് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മകന് ജി.ജയദേവ് ചിതയക്ക് തീ കൊളുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: