ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായിരുന്ന ഇന്നലെ വന്‍ സ്ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി സൈന്യം പൊളിച്ചു. വിപുലമായ തെരച്ചിലിനിടെ സൈന്യം ജമ്മു ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏഴ് കിലോ സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. ഇവ നിര്‍വീര്യമാക്കി വരികയാണ്.
ഇവ ആരാണ് കൊണ്ടുവച്ചതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമായി നടന്നുവരികയാണ്. ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
ശനിയാഴ്ച രണ്ടു ഭീകരരെ സൈന്യം സാംബയില്‍ നിന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്നു ബിജെപി പ്രവര്‍ത്തകരെയും ഒരു കോണ്‍സ്റ്റബിളിനെയും വധിച്ച കേസിലെ പ്രതി സഹൂര്‍ അഹമ്മദ് റാത്തറും പിടിയിലായവരില്‍ പെടുന്നു. കശ്മീരിലെ പുതിയ ഭീകര സംഘടനയായ റസിസ്റ്റന്‍സ് ഫ്രണ്ട് അംഗമാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: