ന്യൂഡല്‍ഹി: ഏറെ വലുതല്ല ഈ പ്രേത്യകദിനം, പക്ഷെ ഈ സൂര്യാസ്തമയ ചിത്രം പോസ്റ്റ് ചെയ്യാന്‍ പറ്റിയദിനം ഇന്നുതന്നെ….ഈ വാക്കുകള്‍ക്കൊപ്പമാണ് മനോഹരമായ സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടിം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പമുള്ള ചിത്രം ഭാര്യ അനുഷ്ക ശര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം എട്ടു ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. ഒപ്പം നിരവധിപേര്‍ കമന്റുകളുമായി എത്തി. പരസ്പരം നോക്കി ചിരിയോടെ നില്ക്കുന്ന ഇരുവര്‍ക്കുമിടയിലൂടെ കടലും അസ്തമയ സൂര്യനെയും കാണാം.
ജനുവരി 11 നാണ് മുംബൈയിലെ ബ്രീച് ക്യാന്‍ഡി ആശുപത്രിയില്‍ അനുഷ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2017 ഡിസംബറില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുതിയ അതിഥിയുടെ വരവിനെപ്പറ്റി ഇരുവരും പറഞ്ഞിരുന്നു. അനുഷ്ക അവസാനമായി അഭിനയിച്ച ചിത്രം 2018ല്‍ പുറത്തിറങ്ങിയ സീറോയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: