പറവ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവര്‍ നായകരാവുന്ന ‘ചങ്ങായി’ തിയേറ്ററില്‍. നവാഗതനായ സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം, ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹമ്മദ് ഷഫീഖ് എഴുതുന്നു.
ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന് കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂര്‍, വിജയന് വി.നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്വ ഫിലിംസിന്റെ ബാനറില്‍ വാണിശ്രീ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു. ഇര്‍ഫാനും മനുവും കടമ്പൂര് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ്. ഒപ്പം ആത്മാര്‍ത്ഥ സുഹൃത്തുക്കളുമാണ്. വ്യത്യസ്ത മതത്തില്‍പ്പെട്ടവരും തികഞ്ഞ മത വിശ്വാസികളുമായ അവരുടെ അസൂയാവഹമായ സൗഹൃദത്തിന്റെ കഥയാണ് ‘ചങ്ങായി’ യില്‍ പറയുന്നത്.
ഷഹീറ നസീറിന്റെ വരികള്‍ക്കു മോഹന്‍ സിത്താര ഈണം പകരുന്നു. എഡിറ്റിങ്-സനല്‍ അനിരുദ്ധന്. പ്രൊഡക്ഷന്‍ കണ്ട്രോളര്-പ്രേംകുമാര്‍ പറമ്പത്ത്, കല-സഹജന് മൗവ്വേരി, മേക്കപ്പ്-ഷനീജ് ശില്‍പ്പം, വസ്ത്രാലങ്കാരം-ബാലന് പുതുക്കുടി, സ്റ്റില്‍സ്-ഷമി മാഹി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജയേന്ദ്ര വര്‍മ്മ, അസോസിയേറ്റ് ഡയറക്ടര്‍-രാധേഷ് അശോക്, അസിസ്റ്റന്റ് ഡയറക്ടര്‍-അമല്‍, ദേവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-സുഗുണേഷ് കുറ്റിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: