പ്രൊഫ. ഡി. അരവിന്ദാക്ഷന്
1848 ല്‍ കാറല്‍മാര്‍ക്സും ഫെഡറിക്ഏംഗല്സും ആവിഷ്കരിച്ച വൈരുദ്ധ്യാത്മിക ഭൗതികവാദം മുന്നോട്ടുവെക്കുന്നത് വൈരുധ്യങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നും അതിലൂടെയാണ് നാളിതുവരെയുള്ള മനുഷ്യ സമൂഹം വികാസം പ്രാപിച്ചത് എന്നുമാണ്
ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1917 ല്‍ സോവിയറ്റിയൂണിയനിലും 1949 ല്‍ ചൈനയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ രൂപീകരിക്കപ്പെട്ടു. കൊറിയ, ക്യൂബ, വിയറ്റ്നാം, ചെക്കോസ്ലോവാക്യ, യുഗോസ്ലോവിയ, ഹംഗറി, പോളണ്ട് തുടങ്ങിയരാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരം പിടിച്ചെടുത്തു. ജനാധിപത്യത്തിലൂടെയല്ലാതെ മറ്റു അട്ടിമറികളിലൂടെ അധികാരം പിടിച്ചെടുത്ത രീതികളെ ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിപ്ലവം എന്ന് വിശേഷിപ്പിച്ചു. ഇങ്ങനെ അട്ടിമറികളിലൂടെ അധികാരം നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ പൊതുതിരഞ്ഞെടുപ്പുകള്‍ നടത്താതെ സേച്ഛാധിപത്യ പാര്‍ട്ടികളായി പിന്നീട് മാറി. ഭരണാധികാരികളുടെയും നേതാക്കളുടെയും അപ്രമാദിത്വവും അഴിമതിയും സ്വജനപക്ഷ പാതവും കുടുംബവാഴ്ചയും അരങ്ങേറി. പാര്‍ട്ടിക്കുള്ളില്‍ ജീര്‍ണത ബാധിച്ചു. ഇതോടെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണം ഓരോന്നായി തകര്‍ന്നടിയാന്‍ തുടങ്ങി. 1991 ല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന് പിരിച്ചുവിട്ടു റഷ്യ നിരവധി സ്വതന്ത്ര്യജനാധിപത്യ രാജ്യങ്ങളായി മാറി.
ദക്ഷിണ കൊറിയ ജനാധിപത്യചേരിയില്‍ അണിനിരക്കുകയും ഉത്തര കൊറിയയില്‍ സേച്ഛാധിപത്യഭരണം തുടരുകയും ചെയ്യുന്നു. ചൈന, ക്യൂബ, വിയറ്റ്നാം എന്നീരാജ്യങ്ങളില്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണം തുടര്‍ന്നുവരുന്നു. ക്യൂബയുടെ സമ്പദ്ഘടന തകര്‍ന്നിരിക്കുന്നു. ചൈന മുതലാളിത്ത സമ്പദ് വ്യവസ്ഥയിലേക്കും സമ്മിശ്ര സമ്പദ്ഘടനയിലേക്കും മാറി. സ്വകാര്യ സ്വത്തിന്റെ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ചൈനയില്‍ ഇന്ന് ലോകത്തിലെ ധാരാളം ശതകോടീശ്വരന്മാര് വ്യാപാരവ്യവസായമേഖലയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ചൈനയില്‍ ആകെയുള്ള കമ്മ്യൂണിസം പൊതുതിരഞ്ഞെടുപ്പ് ഇല്ല എന്നുള്ളതും അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കു വിലക്കുണ്ട് എന്നതുമാണ്. ക്യൂബയിലും കാസ്ട്രോയ്ക്കുശേഷം അദ്ദേഹത്തിന്റെ ബന്ധുക്കളാണ് അധികാരത്തില്‍ വന്നത്.
വൈരുദ്ധ്യാത്മക ഭൗതികവാദം തെരഞ്ഞെടുപ്പുകളും ജനാധിപത്യ സംവിധാനങ്ങളും ഇല്ലാതെ സേച്ഛാപരമായി നടപ്പിലാക്കിയതിന്റെ ദുരന്ത ഫലമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തകര്‍ച്ചയിലെത്തി നില്‍ക്കുന്നത്. തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവും എന്ന തെറ്റായ കാഴ്ചപ്പാടുകള്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പേരില്‍ നടപ്പാക്കിയതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തകര്‍ച്ചയ്ക്കു കാരണമായത്. 1789 ലെ ഫ്രഞ്ച് വിപ്ലവത്തിന്റെയും 1848ലെ ജര്‍മ്മന്‍ വിപ്ലവത്തിന്റെയും തെറ്റായ വിലയിരുത്തലിലൂടെയാണ് കാറല്‍മാര്‍ക്സും ഏംഗല്‍സും ജനങ്ങളെ തൊഴിലാളികളെന്നും മുതലാളികളെന്നും വേര്‍തിരിച്ചത്. നദീതടസംസ്കാരങ്ങളില്‍ നിന്നും വനങ്ങളില്‍ നിന്നും രൂപപ്പെട്ട ഗോത്രങ്ങളെക്കുറിച്ചും വംശങ്ങളെക്കുറിച്ചും ഭരണാധികാരികളായിമാറിയ രാജവംശങ്ങളെക്കുറിച്ചും മാര്‍ക്സിന്റെ പഠനം അപൂര്‍ണമായിരുന്നു. മാര്‍ക്സ് ജീവിച്ചിരുന്ന കാലത്ത് ഇംഗ്ലണ്ടില്‍ പോലും ജനാധിപത്യ ഭരണവ്യവസ്ഥ സുസ്ഥിരമായിരുന്നില്ല. ബ്രിട്ടനില്‍ ഇപ്പോഴും ഭരണതലപ്പത്തു രാജ്ഞി തുടരുന്നു. ഇന്ത്യ, അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, കാനഡ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലാണ് പൂര്‍ണമായ ജനാധിപത്യ ഭരണക്രമം നിലവില്‍ വന്നത്.
1925 ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചെങ്കിലും പാര്‍ട്ടിയുടെ പരസ്യപ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിച്ചത് 1933 ലാണ്. ഇന്ത്യന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നാണ് 1964 ല്‍ സി.പി.എം. രൂപീകരിക്കപ്പെട്ടത്. വൈരുദ്ധ്യാത്മക ഭൗതിക വാദത്തെക്കുറിച്ചുള്ള, സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലക്കാരനുമായ എം.വി.ഗോവിന്ദന്റെ വിവാദ പ്രസ്താവന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു. ഭാരതത്തിലെ ജനങ്ങളുടെ മനസ് ജീര്‍ണിച്ചതാണെന്ന ഗോവിന്ദന്റെ പരാമര്‍ശം തെറ്റാണ്. ജീര്ണ്ണിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സിപിഎം നേതാക്കളുടെ മനസുമാണ് . അസംതൃപ്തിയും അസഹിഷ്ണുതയും കൊണ്ട് സി.പി.എമമില്‍ ചേര്ന്നനിരവധി ആളുകള്ഉണ്ടാകാം. 1964 മുതല്‍ 1987 വരെ സി.പി.എം. സ്വീകരിച്ച നടപടികളില്‍നിന്നും ഈ അസംതൃപ്തിയും അസഹിഷ്ണുതയും വ്യക്തമാണ്. കുട്ടനാട്ടില്‍ കൃഷിക്കാരുടെ അധ്വാനഫലമായി ഉണ്ടായ തെങ്ങും വാഴയും വെട്ടി നശിപ്പിച്ചു ഇതാണ് ചരിത്രത്തിലെ വെട്ടിനിരത്തല്‍ സമരം. 1967 ല്‍ തൊണ്ടു തല്ലുന്നതിനുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ അവ തകര്‍ത്തു. 80 കളില്‍ കമ്പ്യൂട്ടറുപയോഗത്തിനെതിരെയ സിപിഎം സമര രംഗത്തായിരുന്നു. 1981 ല്‍ തൃശൂര്അരിയങ്ങാടിയില് എം.ഓ.ജോണിന്റെയും സി.എം.ജോര്‍ജിന്റെയും കടകളില്‍ അക്രമസമരം നടത്തിയതിന്റെ ഫലമാണ് കേരളത്തില്‍ രൂപംകൊണ്ട സംഘടനയാണ് വ്യാപാരിവ്യവസായി ഏകോപനസമിതി. കൊല്ലം, ആലപ്പുഴ,കണ്ണൂര്‍ തുടങ്ങിയജില്ലകളില് സി.പി.എമ്മിന്റെ അക്രമ സമരങ്ങള്‍ കൊണ്ട് നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങള്പൂട്ടിപ്പോയി. കയര്‍, കശുവണ്ടി, കൈത്തറി മേഖലകളില്‍ ധാരാളം സംരംഭങ്ങള്‍ ഇതു മൂലം തകര്‍ന്നു. ആന്തൂര്‍ നഗരസഭയില്‍ നിന്ന് അനുമതി കിട്ടാത്തതുമൂലം ഓഡിറ്റോറിയം ഉടമ ആത്മഹത്യാചെയ്തത് അവിടുത്തെ ഭരണാധികാരികളുടെ മനസിന്റെ ജീര്‍ണത മൂലമാണോ എന്ന് പരിശോധിക്കണം.
വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കഴിയില്ല എന്ന എം.വി. ഗോവിന്ദന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായും ശരിയാണ്. ‘ലോകാസമസ്താസുഖിനോഭവന്തു’ എന്ന സനാതനധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന ഭാരതീയര്‍ ജീര്‍ണിച്ച മനസുള്ളവരല്ല. അവര്‍ ലോകത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും നന്മയ്ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. അവരില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ട്. വിശ്വാസികള്‍ ദൈവത്തില്‍ വിശ്വസിക്കുന്നവരും ധര്മ്മത്തില്വിശ്വസിക്കുന്നവരുമുണ്ട്. ഭക്തിപ്രസ്ഥാനങ്ങളില്‍ വിശ്വാസിക്കുന്നവര്‍ ദൈവവിശ്വാസികളാണ്. അവിശ്വാസികള്‍ ധാരാളമുണ്ടായിരുന്ന രാജ്യമാണ് ഭാരതം. ചാര്വാകന്മാര് നിരീശ്വരവാദികളായി അറിയപ്പെടുന്നു. അണുശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ കണാദമഹര്‍ഷി ഭൗതിക വാദിയായിരുന്നു. ശാസ്ത്രീയ അടിത്തറയില്‍ ചരിത്രപരമായി വികാസം പ്രാപിച്ചതാണ് ഭാരതീയ ദര്‍ശനം അഥവാഭാരതീയതത്വ ചിന്ത. അലക്സാണ്ടര്‍, നെപ്പോളിയന്, ജൂലിയസ് സീസര്‍, മാര്‍ക്ക് ആന്റണി, കാറല്‍മാര്‍ക്സ് തുടങ്ങിയവര്‍ ഭാരതീയദര്‍ശനം പഠിച്ചിട്ടുള്ളവരാണെന്നു ചരിത്രരേഖകള്‍ തെളിയിക്കുന്നു. ലോകവ്യാപകമായി പ്രചരിച്ച ബുദ്ധമതവും ജൈനമതവും സിഖുമതവും ഭാരതത്തില്‍ നിന്നുണ്ടായതാണ്. ബൈബിളിലും ഖുറാനിലും ഭാരതീയതത്വചിന്ത വളരെയധികം പ്രതിഫലിക്കുന്നു. ലോകഗുരുവായസ്വാമി വിവേകാനന്ദന്റെ ചിക്കാഗോപ്രസംഗം ഇതിന്റെ തെളിവാണ്.
ഇന്ത്യയില്‍ ജനാധിപത്യ വിപ്ലവം നടന്നിട്ടില്ല എന്ന എം.വി.ഗോവിന്ദന്റെ വെളിപ്പെടുത്തലുകള്‍ ശരിയല്ല. 1857 മുതല്‍ നടന്ന ഇന്ത്യന്സ്വാതന്ത്ര്യ സമരവും 1947 ല്‍ നടന്ന അധികാര കൈമാറ്റവും 1952 മുതല്‍ 2019 വരെ നടന്ന തെരഞ്ഞെടുപ്പുകളും ഇന്ത്യയില്‍ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിച്ചതിനു തെളിവാണ്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരാജയപ്പെട്ടത് കമ്മ്യൂണിസത്തിന്റെ സിദ്ധാന്തപരമായ തകര്‍ച്ചകൊണ്ടാണ്. പാര്‍ട്ടിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവും എന്ന തെറ്റായതത്വം മാറ്റാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ നിലനില്‍പ്പില്ല. 1964 ല്‍സി.പി.എമ്മിന്റെ പരിപാടിയില്‍ ഇത് എഴുതിവച്ചത് എം.വി.ഗോവിന്ദന് അല്ല. ഈ തെറ്റായ സിദ്ധാന്തത്തില്‍ വിശ്വസിച്ചു പാര്‍ട്ടി പ്രവര്‍ത്തനം നടത്തി രക്തസാക്ഷികളായ വര്നിരവധിയാണ്. ജീവിതം വഴിമുട്ടി അനാഥരായി തീര്‍ന്നവര്‍ ധാരാളം. ക്രിയാത്മകമായ യാതൊരു തൊഴിലിലുമേര്പ്പെടാതെ പാര്‍ട്ടി പ്രവര്‍ത്തനം മാത്രംനടത്തിജീവിതം ജീര്‍ണിപ്പിച്ചു സമൂഹത്തിനു ബാധ്യതയായിമാറിയ ധാരാളംപേര്‍ ഇപ്പോഴും ഹതഭാഗ്യരായി കഴിയുന്നു. മനസിന് ജീര്‍ണത ബാധിച്ച ഇത്തരക്കാരാണ് എതിരാളികളെ കൊന്നൊടുക്കുന്നതും അവരില്‍ കുറച്ചു പേര് പ്രതികളായി ജയിലില്‍ കിടക്കുന്നതും.
ഇവരുടെ പിന്തലമുറയോട് മാപ്പുപറയാനും കേരളത്തിന്റെ നടക്കാതെ പോയ വികസനം സാധ്യമാക്കാനും ആധുനികതലമുറയ്ക്ക്കടമയുണ്ട്. അങ്ങനെമാറി ചിന്തിക്കുന്നവരുടെ ചിന്തയ്ക് പ്രേരകമായഎം.വി.ഗോവിന്ദന്റെ കണ്ടെത്തലുകള്‍ കാറല്‍മാര്‍ക്സിന്റെ കണ്ടെത്തലുകള്‍ക്ക് എതിരാണ്. അവ്യക്തമായ കാഴ്ചപ്പാടുകളില്‍ കറങ്ങിതിരിഞ്ഞ തുകൊണ്ടാണ് ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വളരാന്‍ കഴിയാതിരുന്നത്. ഇനിയെങ്ങിലും അവര്കാര്യങ്ങള് മനസിലാക്കി വ്യക്തമായ കാഴ്ചപ്പാടുകളോടെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുമെങ്കില് അത്ആപാര്ട്ടിയിലെ പ്രവര്‍ത്തകര്‍ക്കും രാജ്യത്തിനും ഗുണകരമാണ്.സി.പി.എം. നേതാവായ എസ്.രാമചന്ദ്രന്‍പിള്ളയും സി.പി.ഐ.സംസ്ഥാന സെക്രട്ടറിയും വൈരുദ്ധ്യാത്മിക ഭൗതികവാദത്തെകുറിച്ചു വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: