തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതി കൊറോണ രോഗികള്‍ വര്‍ദ്ധിക്കുന്നതോടെ പല സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രികര്‍ക്ക് പ്രവേശനത്തില്‍ വിലക്ക് വരുന്നു. മഹാരാഷ്ട്രയ്ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് ആര്.ടി.- പി.സി.ആര്. കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവുമെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയുടെ ‘വിലക്ക്’ കേരളത്തിന് പുറമെ ഡല്‍ഹി, ഗോവ, ഗുജറാത്ത്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയിരുന്നു. ഇതോടെയാണ് മറ്റു സംസ്ഥാനങ്ങളും ആര്.ടി- പി.സി.ആര് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കാന്‍ തയാറെടുക്കുന്നത്. കര്‍ണാടകയും ഇത്തരം ഒരു നിബന്ധന തിങ്കളാഴച്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. ആരോഗ്യ വിദഗ്ദ്ധരുടെ യോഗം കര്‍ണാടക ആരോഗ്യമന്ത്രി തിങ്കളാഴ്ച്ച വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.
കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 64,300 പിന്നിട്ട ഘട്ടത്തിലാണിത് കൂടുതല്‍ സംസ്ഥാനങ്ങള്‍ വിലക്കുമായി വരുന്നത്. ബുധനാഴ്ചമുതലാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്കു മഹാരാഷ്ട്രയില്‍ പ്രവേശിക്കാന്‍ പരിശോധന നിര്‍ബന്ധമാക്കിയത്.കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 3,451 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, കേരളത്തില്‍ ഇന്ന് 5471 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.
കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: