ന്യൂദല്‍ഹി: ആദ്യ ഡോസ് കോവിഡ് 19 വാക്സിന് എടുത്തവര്‍ക്ക് രണ്ടാം വട്ട വാക്സിന് നല്കുന്ന പ്രക്രിയ ശനിയാഴ്ച ആരംഭിച്ചു.
ആദ്യ ഘട്ടത്തില്‍ 80 ലക്ഷം പേര്‍ക്കാണ് ആദ്യഡോസ് വാക്സിന് നല്‍കിയത്. നാല് ആഴ്ചകള്‍ക്ക് ശേഷം രണ്ടാം ഡോസ് വാക്സിന് ശനിയാഴ്ച നല്കി.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര ജീവനക്കാര്‍ക്കുമാണ് ആദ്യഡോസ് വാക്സിന് നല്‍കിയിരുന്നത്. വാക്സിന് നല്കുന്ന പ്രക്രിയ സാവധാനത്തിലാണ് ആരംഭിച്ചതെങ്കിലും രണ്ടാം ഡോസ് വാക്സിന് എത്തിയതോടെ അതിന് വേഗം കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: