ന്യൂദല്‍ഹി : നിയമന വിവാദത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. ലോക്സഭയില്‍ ശനിയാഴ്ച ശൂന്യ വേളയിലാണ് പ്രേമചന്ദ്രന് വിഷയം ഉന്നയിച്ചത്.
കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നിയന്ത്രണമില്ലാതെ നടക്കുകയാണ്. ഇതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യക്കാരാണെന്നും പ്രേമചന്ദ്രന് കുറ്റപ്പെടുത്തി. പിഎസ്സി നോക്കുകുത്തിയാവുകയാണ്. പബ്ലിക് സര്‍വ്വീസ് കമ്മീഷന് റാങ്ക് ലിസ്റ്റുകള്‍ നിലവിലുള്ളപ്പോള്‍ തന്നെ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയും പിന്‍വാതില്‍ നിയമനം നടത്തിയും സംസ്ഥാനസര്‍ക്കാര്‍ റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിക്കുകയാണെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്പില് നടത്തുന്ന സമരത്തെ സിപിഐയും ന്യായീകരിച്ചു. തൊഴിലിനായുള്ള ഏത് സമരവും ന്യായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ട്വന്റിഫോറിനോട് പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. വിഷയങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: