കൊച്ചി: ദക്ഷിണേന്ത്യയില്‍ 1.5 കോടി ഉപഭോക്താക്കളെന്ന റെക്കോഡ് നേട്ടവുമായി ഹോണ്ട. പ്രവര്‍ത്തനത്തിന്റെ ഇരുപതാം വര്‍ഷത്തിലാണ് ഹോണ്ടയുടെ ഈ അപൂര്‍വ നേട്ടം. 2001ല്‍ വില്‍പ്പന ആരംഭിച്ചതിന് ശേഷം കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ എന്നിവ ഉള്‍പ്പെട്ട ദക്ഷിണ മേഖലയില്‍ 1.5 കോടി യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചതായി ഹോണ്ട വ്യക്തമാക്കി.
ആദ്യത്തെ 75 ലക്ഷം ഉപഭോക്താക്കളെ ചേര്‍ക്കാന്‍ 15 വര്‍ഷം എടുത്തപ്പോള്‍, വെറും അഞ്ചു വര്‍ഷത്തിനുള്ളിലാണ് 75 ലക്ഷം ഉപഭോക്താക്കളെ ഹോണ്ട സ്വന്തമാക്കിയത്. 2001ല്‍ ആക്ടീവയിലൂടെയാണ് ഹോണ്ട ദക്ഷിണേന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്.
കേരളത്തില്‍ മൂന്നിലൊന്ന് പുതിയ ഉപഭോക്താക്കളും ഹോണ്ടയുടെ ഇരുചക്ര വാഹനമാണ് തെരഞ്ഞെടുക്കുന്നത്. ദക്ഷിണേന്ത്യയിലെ സ്കൂട്ടറൈസേഷന്റെ തരംഗത്തെ നയിക്കുന്നതും ഹോണ്ടയാണ്. ആക്ടീവയ്ക്ക് പുറമെ ബിഎസ് 6 മോട്ടോര്‍സൈക്കിളുകളായ സിഡി 110 ഡ്രീം, ലിവോ, എസ്പി 125, ഷൈന്‍, യൂണികോണ്‍, എക്സ്ബ്ലേഡ്, ഹോര്‍നെറ്റ് 2.0 എന്നിവയും ഹോണ്ടയുടെ നിരയിലുണ്ട്.
ദക്ഷിണേന്ത്യയില്‍ ഹോണ്ടയെ സഞ്ചാരത്തിനുള്ള ആദ്യ ചോയ്സായി തെരഞ്ഞെടുത്തതിന് തങ്ങളുടെ 1.5 കോടി ഉപഭോക്താക്കളോട് നന്ദി പറയുന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: