കുടമാളൂര്‍: വേനല്‍ കടുത്തതോടെ കുടിവെള്ളം കിട്ടാക്കനിയാകുന്നു. എന്നാല്‍ ജലവിഭവ വകുപ്പ് ജലം പാഴാക്കിക്കളയുന്നത് നിത്യസംഭവമാണ്. കുടമാളൂര്‍ ഇരവീശ്വരം ചാമത്തറ റോഡില്‍ തെക്കെക്കുറ്റ്പടി ഭാഗത്താണ് ജലവിതരണക്കുഴല്‍ പൊട്ടി വലിയ തോതില്‍ ജലം പാഴാകുന്നു.
റോഡിന്റെ ഇരുവശത്തും പൈപ്പു പൊട്ടിയതു മൂലം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ റോഡിന്റെ ഇരുവശങ്ങളിലെ ടാറും തകര്‍ന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ റോഡ് മുഴുവനായി തകരും.
കുടിവെള്ള പ്രശ്നം രൂക്ഷമായ പ്രദേശം കൂടിയാണ് ഇവിടം. പൊട്ടിയ പൈപ്പ് മാറ്റി ഇട്ടാല്‍ തീരുന്ന പ്രശ്നത്തിന് തീരുമാനമെടുക്കാന്‍ നാളുകളായിട്ടും ജലവിഭവ വകുപ്പിന് സാധിച്ചിട്ടില്ല. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: