ന്യൂദല്‍ഹി: ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന സമീപനത്തോടെയാണ് രാജ്യം ഭരിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം, ഗാന്ധി കുടുംബത്തിലെ ‘മകളും ദമദും(മരുമകന്)’ എന്ന പരിഹാസത്തോടെ കോണ്‍ഗ്രസിനെതിരെ തിരിച്ചുവച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്. ലോക്സഭയിലെ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അവര്‍. ‘ഞങ്ങള്‍ രണ്ടുപേരാണ് പാര്‍ട്ടി നടത്തുന്നത്. ഞാന്‍ സംരക്ഷിക്കേണ്ട മറ്റ് രണ്ടുപേരുണ്ട്, മകളും മരുമകനും… ഞങ്ങള്‍ അത് ചെയ്യില്ല’-നിര്‍മലാ സീതാരാമന് തുറന്നടിച്ചു.
കഴിഞ്ഞദിവസം ലോക്സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെയായിരുന്നു കുടുംബാസൂത്രണത്തിന്റെ ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തിയതും നാലുപേരാണ് രാജ്യഭരിക്കുന്നതെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതും. ‘നാലുപേരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ ആരെന്ന് എല്ലാവര്ക്കും അറിയാം.’ എന്നായിരുന്നു രാഹുലിന്റെ പരോക്ഷ വിമര്‍ശനം.
ഒരു കൊല്ലത്തേക്ക് പ്രവര്‍ത്തന മൂലധനമായി 50 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് 1,0000 രൂപ നല്‍കിയെന്ന് വ്യക്തമാക്കി പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ ധനമന്ത്രി തിരിച്ചടിച്ചു. അവരാരും ആരുടെയെങ്കിലും ഉറ്റ ചങ്ങാതിമാരല്ലെന്നും നിര്‍മല സീതാരാമന് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് കോണ്‍ഗ്രസിനെയും ‘മരുമകന്’ റോബര്‍ട്ട് വാധ്രയയെും ധനമന്ത്രി പരിഹസിച്ചത്.
പ്രധാനമന്ത്രി സ്വനിധിയോജന, അടുപ്പക്കാരെ സഹായിക്കുന്നുവെന്ന് ഞങ്ങള്‍ക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നവര്ക്കുവേണ്ടി, സ്വനിധി അടുത്ത സുഹൃത്തുക്കളിലേക്ക് പോയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ‘ചില പാര്‍ട്ടികള്‍ ഭരിച്ച സംസ്ഥാനങ്ങളില്‍ മരുമക്കള്‍ക്ക് ഭൂമി ലഭിച്ചിട്ടുണ്ട്- ഒരുകാലത്ത് രാജസ്ഥാനിലും ഹരിയാനയിലും’-നിര്‍മല സീതാരാമന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: