ശബരിയുടെ ചിന്ത മുഴുവന്‍ ശ്രീരാമചന്ദ്രനെക്കുറിച്ചായിരുന്നു. ഏറ്റവും നല്ലതും സ്വാദിഷ്ഠവുമായ ഫലം ശ്രീരാമചന്ദ്രനു നല്കുന്നതിനുവേണ്ടി, അത് ഒന്നു രുചിച്ചു നോക്കിയശേഷം പ്രഭുവായ ശ്രീരാമചന്ദ്രനു നല്കി. അവള് ശ്രീരാമചന്ദ്രനെ പൂജിക്കാനുള്ള പൂക്കളോരോന്നും പുതിയതാണോ എന്നും മണമുള്ളതാണോ എന്നും അറിയുവാനായി, അവ മണത്തുനോക്കും. ശരിയായ അര്‍ത്ഥത്തില്‍ ഇവയെല്ലാം ഈശ്വരനിന്ദയാണ്.
എന്നാല്‍ ശബരിയുടെ കാര്യത്തില്‍ അവ പരിശുദ്ധ ഭക്തിയെ പ്രകാശിപ്പിക്കുന്ന പ്രവൃത്തികളായിരുന്നു. അവളുടെ നിഷ്ക്കളങ്കതയാല്‍, താന്‍ നിവേദിക്കുന്ന ഫലങ്ങള്‍ ഉച്ഛിഷ്ടങ്ങളാണെന്നുപോലും അവള്‍ക്ക് അറിയില്ലായിരുന്നു. അത് അവള്‍ക്കു അറിയുമായിരുന്നെങ്കില്‍ ഒരിക്കലും അവള് അവ രുചിച്ചുനോക്കുകയില്ലായിരുന്നു. അവളുടെ നിഷ്ക്കളങ്കതയുടെയും പരിശുദ്ധഭക്തിയുടെയും തെളിവായി, ആ ഫലങ്ങളെല്ലാം ശ്രീരാമചന്ദ്രന് അമൃതതുല്യമായിട്ടാണ് തോന്നിയത്.
അഗാധമായ ഇഷ്ടദേവതാഭക്തികൊണ്ട് ശബരി ഈശ്വരനെ സാക്ഷാത്കരിച്ചു. ശബരിയുടെ ജീവിതം നമുക്കു നല്കുന്ന പാഠമാണിത്.
വിവ: കെ.എന്‍.കെ.നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: