ന്യൂദല്‍ഹി: ഇന്ത്യ-ചൈന തര്‍ക്കപ്രദേശങ്ങളില്‍ നിന്നും പിന്മാറാനുള്ള സേനയുടെ തീരുമാനത്തെ ചോദ്യം ചെയ്യുക വഴി രാഹുല്‍ഗാന്ധി സൈന്യത്തെ അപമാനിക്കുകയാണെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ.
സേനാപിന്മാറ്റം ഇന്ത്യയ്ക്ക് നഷ്ടമാണെന്ന രാഹുലിന്റെ കണ്ടെത്തല്‍ കോണ്‍ഗ്രസും ചൈനയും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണോ എന്നും നദ്ദ ചോദിച്ചു. സേനപിന്മാറ്റത്തെ ചോദ്യം ചെയ്യുകവഴി ഇന്ത്യയുടെ ധീര സേനയെ രാഹുല്‍ അപമാനിക്കുകയാണ്. കാരണം സേനാതലത്തിലുള്ള ചര്‍ച്ചയുടെ ഭാഗമാണ് ഈ പിന്മാറ്റം- നദ്ദ പറഞ്ഞു.
രാഹുലിന്റെ ഈ കുറ്റപ്പെടുത്തല്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കസിന്റെ പുതിയ അധ്യായം മാത്രമാണെന്നും നദ്ദ അഭിപ്രായപ്പെട്ടു. ഇന്ത്യയും ചൈനയും ലഡാക്കിലെ തര്‍ക്കപ്രദേശമായ പാംഗോംഗ് തടാകതീരത്ത് നിന്നും പിന്മാറുന്നത് ഇന്ത്യയ്ക്ക് നഷ്ടമാണെന്നായിരുന്നു രാഹുലിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: