ന്യൂദല്‍ഹി: ഇന്ത്യ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് കയറ്റുമതി ചെയ്തത് 338 കോടി രൂപയുടെ കൊറോണ വാക്സിന്. രാജ്യസഭയില്‍ കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് കണക്കുകള്‍ വിവരിച്ചത്. സുഹൃത് രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ സൗജന്യമായി വാക്സിന് നല്‍കിയിരുന്നു. ഇതുകൂടി കൂട്ടിയാണ് വിദേശത്തേക്ക് കയറ്റിയയച്ച വാക്സിനുകളുടെ ആകെ മൂല്യം കണക്കാക്കിയിരിക്കുന്നത്.
ഈ വര്‍ഷം ജനുവരി മുതലാണ് ഇന്ത്യ വാക്സിന് കയറ്റുമതി ആരംഭിച്ചത്. ഫെബ്രുവരി എട്ട് വരെയുള്ള കണക്കുപ്രകാരം സുഹൃത് രാഷ്ട്രങ്ങള്‍ക്ക് സൗജന്യമായി 62.7 ലക്ഷം വാക്സിന് ഡോസുകള്‍ നല്കി. 125.4 കോടിയാണ് ഇതിന്റെ മൂല്യം. വാണിജ്യാടിസ്ഥാനത്തില്‍ 213.32 കോടി രൂപയ്ക്ക് 1.05 വാക്സിനുകളും കയറ്റുമതി ചെയ്തു.
കാനഡയും കഴിഞ്ഞ ദിവസം ഇന്ത്യയോട് കൊറോണ വാക്സിന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. കാനേഡ്യന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ചാണ് സഹായം അഭ്യര്‍ത്ഥിച്ചത്. കനഡയുടെ ആവശ്യത്തോട് അനുകൂല നിലപാടാണ് ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്. വാക്സിന് ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കാമെന്ന് ജസ്റ്റിന് ട്രൂഡോയ്ക്ക് ഉറപ്പു നല്‍കിയതായി മോദി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: