തിരുവനന്തപുരം: ‘ഐശ്വര്യ കേരള യാത്ര’ പൂര്‍ണതോതില്‍ വിജയമാകാതിരുന്നതോടെ സമൂഹമാധ്യമങ്ങളില്‍ പണമെറിഞ്ഞ് പ്രചരണം നടത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാഥയില്‍ ജനങ്ങളുടെ പങ്കാളിത്വം കുറവായതോടെ ഫേസ്ബുക്കിന് പണം നല്‍കിയാണ് ഇപ്പോള്‍ രമേശ് പ്രചരണം നടത്തുന്നത്. ‘ഐശ്വര്യ കേരള യാത്ര’ തുടങ്ങിയതിന് ശേഷം ലക്ഷങ്ങളാണ് അദേഹം ഫേസ്ബുക്കിന് മാത്രം നല്‍കിയത്. പത്ത് ലക്ഷത്തിലധികം ലൈക്കുള്ള രമേശ് ചെന്നിത്തലയുടെ പേജിന് വലിയ പ്രതികരണം ഒന്നും ലഭിച്ചിരുന്നില്ല. ഇതോടെയാണ് അദേഹം ഫേസ്ബുക്കിന് പണം നല്കി തന്റെ പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്.
2019 ഫെബ്രുവരി എട്ട് മുതല്‍ 2021 ഫെബ്രുവരി 11 വരെ 363,628 രൂപയാണ് അദ്ദേഹം ഫേസ്ബുക്ക് പ്രചരണത്തിന് മാത്രമായി ചെലവഴിച്ചിരിക്കുന്നത്. ഐശ്വര്യ കേരള യാത്രയുടെ പ്രചരണത്തിന് ഫെബ്രുവരി അഞ്ച് മുതല്‍ 11 വരെ 125,951 രൂപയാണ് അദ്ദേഹം ഫേസ്ബുക്കിന് നല്‍കിയിരിക്കുന്നത്. പത്ത് പേര് അടങ്ങിയ ടീമാണ് ചെന്നിത്തലയുടെ പേജ് നിയന്ത്രിക്കുന്നത്. ഇതില്‍ രണ്ടു പേര് ഗള്‍ഫിലുള്ളവരും ബാക്കി എട്ടുപേര്‍ ഇന്ത്യക്കാരുമാണ്.
‘ഐശ്വര്യ കേരള യാത്ര’ എറണാകുളം എത്തിയെങ്കിലും രമേശ് ചെന്നിത്തലയ്ക്ക് ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഘടകകക്ഷി നേതാക്കള്‍ പോലും ജാഥയെ കൈവിട്ട അവസ്ഥയാണ്. ഐ ഗ്രൂപ്പുകാര്‍ മാത്രമാണ് ജാഥയ്ക്ക് പ്രചരണം നടത്തുന്നത്. ഇതോടെയാണ് ഫേസ്ബുക്കിന് ലക്ഷങ്ങള്‍ നല്കി രമേശ് തന്നെ നേരിട്ട് പ്രചരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: