കോട്ടയം: ശുദ്ധജല സംരക്ഷണം ഉറപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജലശക്തി അഭിയാന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന മഴവെള്ളം സംഭരിക്കുന്നതു സംബന്ധിച്ച ബോധവത്ക്കരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ഭരണകേന്ദ്രം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, നെഹ്റു യുവകേന്ദ്രയുടെ യൂത്ത് ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ മഴവെള്ളം സംഭരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. പൊതു- സ്വകാര്യ ഉടമസ്ഥതയിലുള്ള ജല സ്രോതസുകളുടെ ഡയറക്ടറിയും ഇതോടനുബന്ധിച്ച് തയ്യാറാക്കും. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന കാമ്പയിന് ഉദ്ഘാടനം ചെയ്തു.
നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ എച്ച് . സച്ചിനും യൂത്ത് വളണ്ടിയര്‍മാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: