ചവറ: ദേശീയപാതയില്‍ ചവറ പാലത്തിന് സമാന്തരമായി ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച നടപ്പാലം തുരുമ്പെടുക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നണ്ടിര്‍മിച്ചതാണിത്. ഉദ്ഘാടനത്തിന് പെയിന്റടിച്ചതല്ലാതെ പണ്ടിന്നീട് അറ്റകുറ്റ പണിയോ പരിപാലനമോ ഉണ്ടായില്ല.
വാഹനത്തിരക്കു കാരണം ചവറ പാലത്തിലൂടെയുള്ള കാല്‍നട യാത്ര അസാധ്യമായതോടെ നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടാണ് നടപ്പാലം നിര്‍മിച്ചത്. ഇതോടെ വന്‍ യാത്രാക്കുരുക്കില്‍ നിന്നുമാണ് നാട്ടുകാര്‍ രക്ഷപെട്ടത്. കാല്‍നടയാത്രയ്‌ക്ക് അത്യാവശ്യമായ ഈ പാലം തുരുമ്പെടുത്ത് നശിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി വളരെ അത്യാവശ്യമായി നിര്‍മിച്ച പാലം അധികൃതരുടെ അനാസ്ഥമൂലമാണ് ഇങ്ങനെ നശിക്കുന്നത്.
അറ്റകുറ്റപണികള്‍ നടത്താതെ അപകടം ക്ഷണിച്ചുവരുത്തുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പാലത്തിന്റെ നണ്ടിര്‍മാണച്ചുമതല കെല്ലിനായിരുന്നു. എന്നാല്‍ പരിപാലനം ആര്‍ക്കെന്നത് തര്‍ക്കത്തിലായിരുന്നു. ചവറ, നീണ്ടകര പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ നില്‍ക്കുന്ന പണ്ടാലമായതിനാല്‍ ഇരുപഞ്ചായത്തുകളും കാര്യക്ഷമമായി ഇടപെടുന്നില്ല.
“‘ജനങ്ങളെ പരിഹസിക്കരുത്…
ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച പാലമാണിത്. നാടിന്റെയും ജനങ്ങളുടെയും പൊതുമുതല്‍. അത് രക്ഷിക്കാനുള്ള ബാധ്യത എല്ലാ സര്‍ക്കാരിനുമുണ്ട്. നടപ്പാലം ദ്രവിച്ചിളകുമ്പോള്‍ ഇടപെടാനാണ് നീക്കമെങ്കില്‍ അത് പരിഹാസ്യമാണ്. ആരാണ് നിര്‍മിച്ചതെന്നല്ല, ജനങ്ങളെയാണ് നോക്കേണ്ടത്. അവരുടെ സുരക്ഷിത യാത്രയാണ് ഉറപ്പാക്കേണ്ടത്.
ജയചന്ദ്രന്‍, നാട്ടുകാരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: