ടെഹ്റാന്: ഭീകരര്‍ക്ക് പിന്തുണയും സുരക്ഷയും ഒരുക്കുന്ന പാക്കിസ്ഥാന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്. പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കന്ന ജെയ്ഷ അല്‍ അദ്ല് ഇറാന് സൈനികരെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്.
ഭീകര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പാക്കിസ്ഥാന് സര്‍ക്കാരിന് അറിയാവുന്നതാണ്. ഇസ്ലാമിന് തന്നെ ആപത്താണ് ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതെന്നും ഇറാന് വിമര്‍ശിച്ചു. 1000 കിലോമീറ്ററോളം അതിര്‍ത്തി ഇറാന് പാക്കിസ്ഥാനുമായി പങ്കുവെയ്ക്കുന്നുണ്ട്. അടുത്തകാലത്തായി ഇറാനില്‍ ജെയ്ഷ അല്‍ അദ്ലിന്റെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൈനികരെ കാണാതായതിനെ തുടര്‍ന്ന് ഈ മാസം അഞ്ചിന് ഭീകര ക്യാമ്പില്‍ നടത്തിയ സര്‍ജ്ജിക്കല്‍ ഓപ്പറേഷനിലൂടെ രണ്ട് സൈനികരെ ഇറാന് രക്ഷപെടുത്തിയതായി ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ടുകളില്‍ പുറത്തുവിട്ടിരുന്നു.
ജെയ്ഷ അല്‍ അദ്ല് 2018 ഒക്ടോബറില്‍ ഇറാന്റെ 12 സൈനികരെ തട്ടിക്കൊണ്ട് പോയിരുന്നു. അടുത്തിടെയായി നിരവധി ഭീകരസംഘടനകള്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇറാന്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന സിസ്താന്‍- ബലൂചിസ്താന്‍ മേഖല കേന്ദ്രീകരിച്ചാണ് ഈ ഭീകര പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
2019-ല്‍ ജെയ്ഷ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ 27 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനില്‍ ഭീകരവാദ സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളും, സുരക്ഷ താവളങ്ങളുടെയും പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ തങ്ങളും അതിര്‍ത്തി കടന്നുള്ള ശക്തമായ ആക്രമണം നടത്തുമെന്ന് അടുത്തിടെ ഇറാന്റെ സംയുക്ത സൈനിക മേധാവി പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒപ്പം മേഖലയിലെ തീവ്രവാദത്തെ നേരിടാന്‍ ഇറാന് ഇന്ത്യയുടെ സഹായവും തേടിയിട്ടുണ്ട്.
ഇന്ത്യയില്‍ നടന്നത് പോലുള്ള ചാവേര്‍ ആക്രമണങ്ങള്‍ ഇറാനിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൈനികര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്ക് ആദ്യം പാക്കിസ്ഥാന് അതിര്‍ത്തിക്കുള്ളില്‍ കടന്ന് ഭീകര്‍ക്കുനേരെ മിന്നലാക്രമണം നടത്താന്‍ തുടക്കം കുറിച്ചത് ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പാക്കിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജെയ്ഷ ഇ മുഹമ്മദ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് പാക്കിസ്ഥാനിലെ ബലാകോട്ടില്‍ മിന്നലാക്രമണം നടത്തിയാണ് ഇന്ത്യ ഭീകരര്‍ക്ക് മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: