Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

250ലേറെ കരകൗശല വസ്തുക്കള്‍; ഒരു വര്‍ഷത്തെ പരിശ്രമം; പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിവക്ഷേത്രം പുറത്തെടുത്തു

2019ല്‍ ഖനനം തുടങ്ങിയ സമയത്ത് മണ്ണിനടിയില്‍ ഒരു തൂണിന്റെ തലഭാഗം തെളിഞ്ഞുവന്നിരുന്നു. തുടര്‍ന്ന് വിപുലമായ ഉദ്ഖനനത്തിന് അനുമതി തേടി. 2020 ഒക്‌ടോബറില്‍ അനുമതിയും ലഭിച്ചു. എന്നാല്‍, കൊറോണ കാരണം നടപടി വൈകി. ഡിസംബറിലാണ് ഉദ്ഖനനം തുടങ്ങിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 12, 2021, 11:38 am IST
in India
മധ്യപ്രദേശിലെ മാള്‍വയില്‍ ഉദ്ഖനനത്തില്‍ കണ്ടെത്തിയ ക്ഷേത്രം

മധ്യപ്രദേശിലെ മാള്‍വയില്‍ ഉദ്ഖനനത്തില്‍ കണ്ടെത്തിയ ക്ഷേത്രം

ഇന്‍ഡോര്‍: മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ബജ്‌നയില്‍ പുരാവസ്തു വകുപ്പ് മണ്ണിനടിയില്‍ നിന്ന് ശിവക്ഷേത്രം വീണ്ടെടുത്തു. 12-ാം നൂറ്റാണ്ടിലേതെന്നു കരുതുന്ന മനോഹരമായ ക്ഷേത്രമാണ് ഉദ്ഖനനത്തില്‍ തെളിഞ്ഞുവന്നതെന്നും ഖജുരാഹോ ക്ഷേത്രത്തിലേതിന് സമാനമായ, 250ലേറെ കരകൗശല വസ്തുക്കള്‍ ഇവിടെ നിന്ന് ലഭിച്ചതായും  ഉദ്ഖനനത്തിന് നേതൃത്വം നല്‍കുന്ന ഡോ.ഡി.പി. പാണ്ഡെ അറിയിച്ചു. ഇവിടെ നിന്ന് തികച്ചും വ്യത്യസ്തങ്ങളായ നൂറ് പ്രതിമകളും ലഭിച്ചിട്ടുണ്ട്. മാള്‍വ മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രമായിരുന്നു ഇതെന്ന് കരുതുന്നു. ക്ഷേത്രത്തിന് 51 കൂറ്റന്‍ തൂണുകളാണുള്ളത്. രത്‌ലത്തുനിന്ന് 40 കിലോമീറ്റര്‍ അകലെ ബജ്‌നയിലെ രാജാപ്പൂര്‍ ഗ്രാമത്തിലാണ് ക്ഷേത്രം.  

2019ല്‍ ഖനനം തുടങ്ങിയ സമയത്ത് മണ്ണിനടിയില്‍ ഒരു തൂണിന്റെ തലഭാഗം തെളിഞ്ഞുവന്നിരുന്നു. തുടര്‍ന്ന് വിപുലമായ ഉദ്ഖനനത്തിന് അനുമതി തേടി. 2020 ഒക്‌ടോബറില്‍ അനുമതിയും ലഭിച്ചു. എന്നാല്‍, കൊറോണ കാരണം നടപടി വൈകി. ഡിസംബറിലാണ് ഉദ്ഖനനം തുടങ്ങിയത്. ഈ മാസം അവസാനം ഇത് കഴിയും. അമ്പതിലേറെ ലോഡ് മണ്ണും കല്ലും ചെളിയും നീക്കിയതോടെയാണ് ക്ഷേത്രവും കരകൗശല വസ്തുക്കളും തെളിഞ്ഞുവന്നത്. ഇനിയും കുറഞ്ഞത് 20 ലോഡ് മണ്ണു കൂടി നീക്കാനുണ്ട്. ഇതോടെ കൂടുതല്‍ പുരാവസ്തുക്കള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

പത്തു മുതല്‍ 13-ാം നൂറ്റാണ്ടു വരെ മാള്‍വ ഭരിച്ചിരുന്നത് പര്‍മാര്‍ വംശമാണ്. ഇവര്‍ ശൈവ ഭക്തരാണ്. അക്കാലത്ത് നിര്‍മിച്ചതാണ് ക്ഷേത്രമെന്നാണ് സൂചന. മനോഹരമായി കല്ലില്‍ കൊത്തിയ ക്ഷേത്രങ്ങളാണ് ഇവരുടെ ഭരണകാലത്തെ പ്രത്യേകത. ശിവന്‍, പാര്‍വ്വതി, വൈഷ്ണവി, വിഷ്ണു, മഹേശ്വരി, ഭൈരവന്‍ തുടങ്ങിയ ശിലാവിഗ്രഹങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇവയില്‍ പലതും സ്ത്രീകളാണ് കൊത്തിയുണ്ടാക്കിയിട്ടുള്ളത്. വലിയ വിഗ്രഹത്തിന് ഒരു മീറ്റര്‍ പത്തു സെന്റിമീറ്റര്‍ ഉയരവും ഏറ്റവും ചെറിയ വിഗ്രഹത്തിന് 30 സെന്റിമീറ്ററുമാണ് വലിപ്പം. ചുവന്ന കല്ല് കൊണ്ടാണ് ക്ഷേത്രം പണിതിട്ടുള്ളത്.  ഗൗരി സോമനാഥ് ക്ഷേത്രമാണ് ഇതുവരെ മാള്‍വയിലെ ഏറ്റവും വലിയ അമ്പലം.  ഇനി മണ്ണിനടിയില്‍ തെളിഞ്ഞ ക്ഷേത്രത്തിനാകും ആ പദവി. ക്ഷേത്രം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. 150 വിഗ്രഹങ്ങള്‍ ഇവിടെ തന്നെ സൂക്ഷിക്കും. ബാക്കി രത്‌ലം മ്യൂസിയത്തിലേക്ക് മാറ്റും.

Tags: indiaക്ഷേത്രംmadhya pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.